അവഗണനകൾ മാത്രമായിരുന്നു മോഡലിംഗ് രംഗത്തേക്ക് വന്നപ്പോൾ..! മലയാളി മോഡൽ മനസ്സ് തുറക്കുന്നു..

മോഡലിങ്ങിലൂടെ നിരവധി കഴിവുള്ള പ്രതിഭകളെയാണ് മലയാള സിനിമയ്ക്കും മറ്റ് ഇൻഡസ്ടറികൾക്കും ലഭിച്ചോണ്ടിരിക്കുന്നത്. പലരും ഇന്ന് സിനിമകളിൽ യുവനായികമരായിരിക്കുകയാണ്. ഇത്തരം സിനിമയിലേക്ക് അവസരം ഒരുക്കി കൊടുക്കുന്ന പ്രധാന മേഖലകളിൽ ഒന്നാണ് മോഡൽ. മോഡൽ രംഗത്ത് പ്രേശക്തി ആർജിച്ച നടിയാണ് തിരുവല്ല സ്വേദേശിയായ നേഹ റോസ്.

ഒരുപാട് വിമർശനങ്ങൾ ഉണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുന്ന മോഡലാണ് നേഹ. സാധാരണ ഫോട്ടോഷൂട്ടുകളിൽ നിന്നും ഏറെ വേറിട്ട് ഹോട്ട് ഗ്ലാമൾ ഫോട്ടോഷൂട്ടുകളിലാണ് നേഹ ഏറെ സജീവം. അനവധി വെബ്സീരിസുകളിലും ഷോർട് ഫിലിമുകളിലും നടി ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. എം ബി എ ബിരുദം കരസ്ഥമാക്കി ബാംഗ്ലൂരിൽ ഉള്ള മൾട്ടി നാഷണൽ കമ്പനിയിൽ എച് ആർ എക്സിക്യൂട്ടീവ് ജോലി ചെയുന്നതിനോപ്പമായിരുന്നു മോഡലിംഗ് രംഗത്തിലേക്ക് തന്റെ കടന്നു വരവ്.

ആദ്യമൊക്കെ ഒരുപാട് പ്രതിസന്ധികൾ നേരിട്ടുവെങ്കിലും പിന്നീട് നേഹ അതിനെ ശീലമാക്കി. ചെറിയ ഫാഷൻ ഷോകൾ ചെയ്യാൻ ആരംഭിച്ച നേഹ പിന്നീട് മിസ്സ്‌ ബാംഗ്ലൂരിൽ മികച്ച മോഡലായി മാറി. ശേഷം ഫാഷൻ മേഖലയിൽ നിന്നും നിരവധി അവസരങ്ങൾ തേടിയെത്താൻ തുടങ്ങി. അറിയപ്പെടുന്ന മോഡലുകളുടെ ലിസ്റ്റിൽ നേഹയുടെ പേരും കാണാൻ തുടങ്ങി. എന്നാൽ ഒരു ഷോയുടെ ഇടയ്ക്ക് വെച്ച് വേദിയിൽ നിന്നും വീഴുകയും ഇടത് കണ്ണിൽ സാരമായ പരിക്ക് ഏൽക്കുകയും ചെയ്തു.

പിന്നീട് മോഡളിൽ നീണ്ട ഇടവേള എടുത്ത നേഹ പൂർണ ശക്തിയിൽ തിരിച്ചു വരവ് നടത്തിയിരുന്നു. പല മോഡൽസും മടി ചെയ്യാൻ മടിച്ചിരുന്ന കോണ്ടം പരസ്യത്തിൽ മോഡലായി നേഹ അഭിനയിച്ചിരുന്നു. ഇതിലൂടെ തന്നെ അനേകം ആരാധകരെയും സ്വന്തമാക്കാൻ നേഹയ്ക്ക് കഴിഞ്ഞു. ഇപ്പോൾ വളരെ മികച്ച മോഡലായി ജീവിതം മുന്നോട്ടു കൊണ്ടു പോയികൊണ്ടിരിക്കുകയാണ് നേഹ.