പരിഹാസം മാത്രം.. ഞാൻ എൻ്റെ ശരീരം തന്നെ വെറുത്തു പോയി..! നടി കാർത്തിക മുരളീധരൻ..

കാർത്തിക മുരളീധരൻ പേര് അത്ര പ്രേശക്തമല്ലെങ്കിലും കാർത്തിക അരങേറിയ ആദ്യ സിനിമയുടെ പേര് കേട്ടാൽ ആളെ മനസിലായേക്കാം. ദുൽഖർ സൽമാൻ ചിത്രം സി ഐ എ എന്ന ചിത്രത്തിൽ കാർത്തിക മുരളീധരൻ നായികയായി വേഷമിട്ടു. അറിയപ്പെടുന്ന ക്യാമറമാനായ സി കെ മുരളീധരന്റെ മകളാണ് കാർത്തിക മുരളീധരൻ. തന്റെ ആദ്യ സിനിമ ജനശ്രെദ്ധ നേടിയപ്പോൾ പിന്നീട് അവസരങ്ങൾ വന്ന് കാർത്തികയെ മാടി വിളിക്കുകയായിരുന്നു.

ആദ്യ സിനിമയിൽ മകന്റെ ഒപ്പമാണെങ്കിൽ രണ്ടാം സിനിമ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അങ്കിൾ എന്ന ചിത്രത്തിലാണ് രണ്ടാമത് നടി വേഷമിട്ടത്. വളരെ മികച്ച പ്രതികരണങ്ങളായിരുന്നു തന്റെ അഭിനയത്തിനു ലഭിച്ചത്. ഇപ്പോൾ ഇതാ തന്റെ ശരീര പ്രയാസങ്ങളും താൻ നേരിടേണ്ടി വന്നിട്ടുള്ള പ്രശനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് കാർത്തിക മുരളീധരൻ.

തന്റെ സ്കൂൾ പഠന കാലത്ത് മറ്റുള്ളവരിൽ നിന്നും നിരവധി പരിഹാസങ്ങളും കളിയാക്കലും അനുഭവിച്ചിട്ടുണ്ട്. പിന്നീട് സിനിമയിലേക്ക് കയറിയപ്പോൾ ഇതേ അവസ്ഥാ തുടർന്നു. ഇതു മൂലം തന്നെ മാനസികമായി വളരെയധികം തളർത്തിയിരുന്നു. വണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണം ക്രെമികരിക്കാനും വ്യായാമത്തിലും ഏർപ്പെട്ടു. തക്കതായ ഫലം കാണാത്തതു കൊണ്ട് അതെല്ലാം ഉപേക്ഷിക്കുകയും പിന്നീട് മടി കാണിക്കുകയും ചെയ്തു.

കുറച്ചു നാളുകൾക്ക് ഒരു യോഗ ക്ലാസ്സിൽ ചേരുകയും ഭക്ഷണ ക്രെമത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ശേഷം കാർത്തികയുടെ ജീവിത രീതി പോലും അങ്ങ് മാറി പോയിരുന്നു. ഇതിന്റെല്ലാം ഫലമായി താൻ ഉദ്ദേശിച്ച പോലെ ശരീരം വരാൻ തുടങ്ങി എന്നാണ് കഴിഞ്ഞ ദിവസം ആരാധകരുമായി തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് പങ്കുവെച്ചത്.