സരയൂ മോഹനും കൂട്ടുകാരും തകർത്തു..! കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് താരം..

4216

സരയു മോഹൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയാണ്. അഭിനയ ജീവിതത്തിലെ ആരംഭ കാലത്ത് സരയു ഒരുപാട് നേട്ടങ്ങളായിരുന്നു കൈവരിച്ചിരുന്നത്. സഹനടി മുതൽ നായിക വേഷങ്ങൾ വരെ നടി കൈകാര്യം ചെയ്തിട്ടുണ്ട്. സരയു അണിഞ്ഞ മിക്ക വേഷങ്ങളും ഏറെ ശ്രെദ്ധിക്കപ്പെട്ടു എന്നതാണ് സരയുവിന്റെ ഏറ്റവും വലിയ പ്രേത്യകത.

ചക്കരമുത്ത് എന്ന ചലചിത്രത്തിലൂടെയാണ് സരയു സിനിമയിലേക്ക് കടന്നു കൂടിയത്. എന്നാൽ പിന്നീട് നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു സരയു ചെയ്തിരുന്നത്. ജയറാം പ്രധാന കഥാപാത്രമായി അരങേറിയ വെറുതെ ഒരു ഭാര്യ, ചക്കരമുത്ത് എന്നീ സിനിമകളിലെ വേഷം സിനിമ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. രമേശ്‌ പിശാരടി നായകനായി എത്തിയ കപ്പൽ മുതലാളി ചിത്രത്തിൽ നായികയായി എത്തിയിരുന്നത് സരയുയായിരുന്നു.

മോഡൽ മേഖലയിലും സരയു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡലായി പ്രേത്യക്ഷപ്പെട്ടു നിറഞ്ഞു നിൽക്കാൻ സരയുവിനു കഴിഞ്ഞിട്ടുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ മീഡിയകളിലും സരയു ചില സമയങ്ങളിൽ നിറസാന്നിധ്യമായി മാറാറുണ്ട്. വിശേഷങ്ങൾ പങ്കുവെക്കാൻ മടിയില്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് സരയു മോഹൻ.

ഇപ്പോൾ തന്റെ സുഹൃത്തുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് സൈബർ ലോകത്ത് മുന്നിൽ നിൽക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ സരയുവിന്റെ പോസ്റ്റ്‌ മുന്നേറി കൊണ്ടിരിക്കുകയാണ്. ഫോർ ഫ്രണ്ട്സ്, ഇങ്ങനെയും ഒരാൾ, ചെകവർ, കടയിലേക്ക് ഒരു കടൽ ദൂരം, ജനപ്രിയം, സഹസ്രം, ഹസ്ബൻഡ്സ് ഇൻ ഗോവ, ഹീറോ, ഭൂമിയുടെ അവകാശികൾ, കർമയോദ്ധ എന്നീ ബിഗ്സ്‌ക്രീൻ പടങ്ങളിൽ സരയുവിനു തിളങ്ങാൻ കഴിഞ്ഞു.

Previous articleശൃംഗാരവേലൻ നായിക വേദിക പൊളിച്ചടുക്കി..! വൈറലായി താരത്തിൻ്റെ കിടിലൻ ഡാൻസ്..
Next articleശ്രദ്ധ നേടി ശാലു മേനോൻ്റെ ഉറുമി കവർ സോങ്ങ് ഡാൻസ്..! വിഡിയോ കാണാം..