ശ്രദ്ധ നേടി ശാലു മേനോൻ്റെ ഉറുമി കവർ സോങ്ങ് ഡാൻസ്..! വിഡിയോ കാണാം..

ഒരു കാലത്ത് സിനിമകളിൽ തിളങ്ങി നിന്നിരുന്ന സഹനടിയായിരുന്നു ശാലു മേനോൻ. നിരവധി സീരിയലുകളിലും സിനിമകളിലും മുഖ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് ശാലു പ്രേഷകരുടെ മുമ്പാകെ എത്താറുണ്ട്. നിരവധി വിവാദങ്ങൾ ശാലു മേനോൻ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം നിസാരമായിട്ടായിരുന്നു കൈകാര്യം ചെയ്യതിരുന്നത്. തുടക്ക കാലത്ത് ബിഗ്സ്ക്രീനുകളിൽ ശാലു സജീവമായി നിന്നിരുന്നത്.

പിന്നീട് സീരിയൽ മേഖലയിലേക്ക് എന്നേക്കുമായി കുടിയേറുകയായിരുന്നു. മഴവിൽ മനോരമയിൽ അവതരിപ്പിച്ചിരുന്ന പ്രേഷകരുടെ പ്രിയ പരമ്പരയായ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന മിനിസ്ക്രീൻ സീരിയലിൽ ശാലു ഇപ്പോൾ വേഷമിട്ടോണ്ടിരിക്കുന്നത്. ആരാധകരിൽ നിന്നും കിട്ടുന്ന പൂർണ പ്രതികരണങ്ങളും പിന്തുണകളുമാണ് നടിയെ ഇപ്പോളും അഭിനയ ലോകത്ത് പിടിച്ചു നിർത്തുന്നത്.

അഭിനയം കൂടാതെ ദൈവം നൽകിയ കഴിവിനെ മറ്റുള്ളവരിലേക്കും പകർന്നു നൽകാൻ ശാലു മടി കാണിക്കാറില്ല. ആരാധകർക്ക് വേണ്ടി നടി അഭ്യസിച്ച നൃത്ത ചുവടുകൾ മനോഹരമായ ഗാനങ്ങളുടെ കൂടെ ചുവടുവെച്ച് വീഡിയോയാക്കി സമൂഹ മാധ്യമങ്ങളിൽ കൈമാറാറുണ്ട്. ഇപ്പോൾ ഇതാ ശാലുവിന്റെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാക്കി ആരാധകർ മാറ്റി കൊണ്ടിരിക്കുന്നത്.

പൃഥ്വിരാജ് സുകുമാരൻ തകർത്താടിയ ഉറുമി എന്ന ചിത്രത്തിലെ കവർ സോങ്ങിനാണ് ശാലു നൃത്തം ചെയ്തിരിക്കുന്നത്. വിഷ്ണു വെഞ്ഞാറമൂട് പകർത്തിയ വീഡിയോയാണ് ആരാധകർക്ക് കാണാൻ വീഡിയോയിൽ കഴിയുന്നത്. വിഷ്ണുവിനെ മനോഹരമായി അസിസ്റ്റന്റ് ചെയ്തിരുന്നത് ശ്യാമാണ്. ശാലുവിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പങ്കുവെച്ച വീഡിയോയ്ക്ക് നല്ല സ്‌പോർട്ടാണ് മലയാളികളിൽ നിന്നും ഇതുവരെയും ലഭിച്ചിരിക്കുന്നത്.