പ്രിയ താരം ഭാവന നായികയായി എത്തുന്ന ഭജറംഗി 2 കിടിലൻ ടീസർ കാണം…

4223

കേരളകര കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഭാവന. നായിക പ്രാധാന്യമുള്ള നിരവധി സിനിമകളിൽ ഭാവന വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഇൻഡസ്ട്രികളിൽ തന്റെ സാനിധ്യം അറിയിക്കാൻ ഭാവനയ്ക്ക് ഭാഗ്യം ലഭിച്ചിരുന്നു. നമ്മൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിലേക്ക് കാൽ ചുവടുവെക്കുന്നത്.

ജീവിതത്തിൽ ഒരുപാട് പ്രെശ്നങ്ങൾ ഭാവന നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ധൈര്യപൂർവമായിട്ടാണ് നടി അതിനെല്ലാം കൈകാര്യം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം മോളിവുഡിൽ ഇപ്പോൾ വേഷമില്ലെങ്കിലും കന്നഡ മേഖലയിൽ ഭാവന സജീവമാകാൻ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ ഭാവനയുടെ ഏറ്റവും പുതിയ കന്നഡ ചലചിത്രത്തിന്റെ റിലീസ് തീയതിയാണ് വന്നിരിക്കുന്നത്.

ഭാവനയുടെ ആരാധകർ കാത്തിരുന്ന ദിവസമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന ഭജറംഗി 2ന്റെ തീയതിയാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ ഔദ്യോഗികമായി സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്. ഒക്ടോബർ 29നാണ് ഇന്ത്യയിലും വിദേശത്തിലും തിയേറ്ററുകളിൽ പ്രേദർശനത്തിലെത്തുന്നത്. ചിത്രത്തിൽ ശിവരാജ് കുമാറാണ് നായകൻ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്.

2013ൽ സിനിമ പ്രേമികളുടെ മുമ്പാകെ എത്തിയ ഫാന്റസി ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഭജറംഗി 2. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എ ഹർഷയാണ്. ജയണ്ണ ഫിലിംസിന്റെ ബാനറിലാണ് ചലചിത്ര നിർമാണം ഒരുക്കിരിക്കുന്നത്. സ്വാമി ജെ ഗൗഡ ഛായഗ്രഹണം കൈകാര്യം ചെയുമ്പോൾ സംഗീതം ഒരുക്കിരിക്കുന്നത് അർജുൻ ജന്യയാണ്. ദീപു എസ്‌ കുമാറാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന ആരാധകരുടെ മുമ്പാകെ എത്താൻ പോകുന്നത്.