ഭക്ഷണം മോഷ്ടിച്ചു എന്ന പേരിൽ മധുവിനെ അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാൻ കാണുന്നത്…

ഇപ്പോൾ സോഷ്യയൽ മീഡിയയിൽ ചൂടുള്ള ചർച്ച വിഷയമായി മാറിയിരിക്കുന്നത് നടി ഗായത്രിയുടെ വാർത്തയാണ്. കഴിഞ്ഞ ദിവസമായിരുന്നു വാഹന അപകടവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ നടിക്കെതിരെ ഉണ്ടായിരുന്നത്. ഗായത്രി സുരേഷും തന്റെ സുഹൃത്തുമായി വാഹനത്തിൽ പോകുമ്പോളായിരുന്നു അപകടം സംഭവിച്ചത്. നടിയുടെ വണ്ടി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും നിർത്താതെ പോകുകയും തുടർന്നാണ് സംഭവം വാർത്തയായി മാറുന്നത്.

വണ്ടി ഓവർടേക്ക് ചെയുകയും എതിർ വശത്ത് വന്ന വാഹനം കണ്ടില്ല എന്നതായിരുന്നു ഇരുവരുടെയും മൊഴി. ഇതിനെ തുടർന്നാണ് തന്റെ വാഹനം മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചത്. പ്രശനം രൂക്ഷമാവും എന്ന് കരുതി വാഹനം നിർത്താതെ പോവുകയായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ നടിയുടെ വാഹനത്തെ വളയുകയായിരുന്നു. ഈ സമയത്തായിരുന്നു ആരോ ഫോണിൽ വീഡിയോ പകർത്തുകയും സമൂഹ മാധ്യമങ്ങൾ വഴി പ്രെചരിപ്പിക്കുകയും ചെയ്തത്.

തനിക്കെതിരെ ആരോപണങ്ങളും വിമർശനങ്ങളും രൂക്ഷമായതോടെയാണ് ഗായത്രി തന്നെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി ലൈവിൽ വന്ന് ആരാധകരുമായി നടന്ന സംഭവങ്ങൾ പങ്കുവെച്ചത്. താരം തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും സമ്മതിക്കാതെയാണ് സമ്മതിച്ചത് എന്ന് ലൈവിൽ നിന്ന് വെക്തമാണ്. നിർത്താതെ പോയത് തെറ്റായിരുന്നു എന്ന് ലൈവിൽ ഗായത്രി വെക്തമാക്കിയിരുന്നു.

ഈയൊരു സംഭവത്തിനു ശേഷം പല അഭിമുഖങ്ങളിലും ഗായത്രി പ്രെത്യക്ഷപ്പെട്ടിരുന്നു. എന്നാൽ തെറ്റിനെ ന്യായകരിക്കുന്ന രീതിയിലായിരുന്നു ഗായത്രിയുടെ ഓരോ വാക്കുകൾ. അതുകൊണ്ട് തന്നെ വിമർശങ്ങളും കൂടി. ഇപ്പോൾ മരണപ്പെട്ട മധുവിനെ ഉപമച്ചിരിക്കുകയാണ് ഗായത്രി. ഭക്ഷണം മോഷ്ടിച്ചു എന്ന പേരിൽ മധുവിനെ അടിച്ചുകൊന്നില്ലേ. അതുപോലെയാണ് ഈ സംഭവത്തെ ഞാൻ കണ്ടിരിക്കുന്നത് എന്നായിരുന്നു നടി പറഞ്ഞത്.