കാതൽ ചിത്രത്തിലെ മികച്ച തീയറ്റർ എക്സ്പീരിയൻസ് സമ്മാനിച്ച നീയാണെൻ ആകാശം വീഡിയോ ഗാനം കാണാം…

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി – ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പുത്തൻ ചിത്രമായിരുന്നു കാതൽ. നവംബർ 23 ന് റിലീസ് ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെയാണ് നീയാണെൻ ആകാശം എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയത്. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ഗാനം. മമ്മൂട്ടി – ജ്യോതിക താര ജോടികളാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ജാക്വിലിൻ മാത്യു വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചത് ആനീ എമി ആണ്. മാത്യു പുളിക്കനാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.ആദർശ് സുകുമാരൻ , പോൾ സ്കറിയ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത്. മുത്തുമണി, സുധി കോഴിക്കോട്, ജോജി ജോൺ , ചിന്നു ചാന്ദ്നി, അലക്സ് അലിസ്റ്റർ, കലാഭവൻ ഹനീഫ്, അനഘ മായ രവി , ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. സാലു കെ തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ ഫ്രാൻസിസ് ലൂയിസ് ആണ്.വിപ്ലവകരമായ ഒരു വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്തത്. തന്റെ ഭർത്താവ് സ്വവർഗാനുരാഗി ആണെന്ന് അവകാശപ്പെട്ട് കൊണ്ട് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിക്കുന്നതും , തുടർന്ന് അയാളുടെ പോരാട്ടവും എല്ലാമാണ് ഈ ചിത്രം കൈകാര്യം ചെയ്തത്. നിരൂപകരിൽ നിന്ന് മികച്ച പ്രതികരണം കരസ്ഥമാക്കാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു.

ഹോട്ട് ലുക്കിൽ തെലുങ്കിൽ പിന്നെയും തിളങ്ങി അനുപമ പരമേശ്വരൻ..! തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിലെ സോങ്ങ് കാണാം..

മല്ലിക് റാമിന്റെ സംവിധാന മികവിൽ സിദ്ധു ജൊന്നലഗദ്ദ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ടില്ലു സ്ക്വയർ . പലതവണ റിലീസ് തീയതി മാറ്റിവെച്ച ഈ ചിത്രം ലോകമെമ്പാടുമായി പ്രദർശനത്തിന് എത്തുന്നത് 2024 ഫെബ്രുവരി 9 ന് ആണ്. 2022ൽ സിദ്ധു ജൊന്നലഗദ്ദയെ നായകനാക്കി വിമൽ കൃഷ്ണ ഒരുക്കിയ ഡി ജെ ടില്ലു എന്ന റൊമാൻറിക് ക്രൈം കോമഡി ചിത്രത്തിൻറെ തുടർ പതിപ്പാണ് വരാനിരിക്കുന്ന ടില്ലു സ്ക്വയർ . സിദ്ധു ആദ്യഭാഗത്തിലെ അതേ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രണ്ടാം ഭാഗത്തിൽ നായികയായി വേഷമിടുന്നത് അനുപമയാണ്.

2022 മുതൽ ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകരിൽ ആവേശം ഉളവാക്കിയിരുന്നു. ഈ വർഷം ജൂലൈ മാസത്തിൽ ചിത്രത്തിലെ ആദ്യ ഗാനരംഗവും പുറത്തുവിട്ടിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. രാധിക എന്ന വരികളുടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത് . പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം കരസ്ഥമാക്കുന്ന ഈ വീഡിയോ ഗാനം ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിട്ടുള്ളത്. നായകൻറെ തകർപ്പൻ പ്രകടനത്തോടൊപ്പം ഏറെ ശ്രദ്ധ നേടുന്നത് ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന നായിക അനുപമ തന്നെയാണ്. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റാം മിരിയാല ആണ്. കസർല ശ്യാം രചന നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ റാം മിരിയാല തന്നെയാണ്.

മുരളീധർ ഗൗഡ, പ്രണീത് റെഡ്ഡി കല്ലേം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആദ്യ ഭാഗത്തിന്റെ രചനയിൽ പങ്കുള്ള നടൻ സിദ്ധു തന്നെയാണ് ഈ തുടർ ഭാഗത്തിന്റെയും രചയിതാവ്. സിത്താര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സായി സൗജന്യ , സൂര്യദേവര നാഗവംശി എന്നിവരാണ് . ചിത്രത്തിൻറെ വിതരണം നിർവഹിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. സായ് പ്രകാശ് ഉമ്മഡിസിംഗു ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ്.

ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ 75ാം മത് ചിത്രം അന്നപൂരണി.. ട്രൈലർ കാണാം..

ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന തമിഴ് ചിത്രമാണ് അന്നപൂരണി . ലേഡീ സൂപ്പർസ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലേഡീ സൂപ്പർസ്റ്റാറിന്റെ 75-ാം മത് ചിത്രമായ അന്നപൂരണിയുടെ ട്രെയിലർ വീഡിയോയ്ക്ക് ലഭിക്കുന്നത്.ചെറുപ്പം മുതൽക്കേ ഒരു മികച്ച ഷെഫ് ആയി മാറുവാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണ യുവതിയായ അന്നപൂരണിയുടെ ജീവിതകഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരു ബ്രാഹ്മണ യുവതി തിരഞ്ഞെടുത്ത തന്റെ കരിയറും മാംസങ്ങൾ വച്ചു വിളമ്പേണ്ടതിന്റെ കാര്യത്തിൽ ഉണ്ടാകുന്ന തന്റെ ജാതി പ്രശ്നവും എല്ലാമാണ് ഈ ചിത്രത്തിൻറെ പ്രമേയമായി എത്തുന്നത്. ഇതിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ് . താരത്തെ കൂടാതെ ജയ്, സത്യരാജ്, റെഡിൻ കിംഗ്‌സ്ലി, രേണുക, കെ എസ് രവികുമാർ , പൂർണിമ രവി , സച്ചു , അച്യുത് കുമാർ , കാർത്തിക് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.നിലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹവും അരുൾ ശക്തി , മുരുകൻ , പ്രശാന്ത് എസ് എന്നിവർ ചേർന്നാണ്. സി സ്റ്റുഡിയോസ് , നാട് സ്റ്റുഡിയോസ് , ട്രിഡന്റ് ആർട്സ് എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൻറെ നിർമ്മാതാവ് ജതിൻ സേത്തി, ആർ രവീന്ദ്രൻ എന്നിവരാണ് . സത്യൻ സൂര്യൻ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് പ്രവീൺ ആൻറണി ആണ് . തമൻ എസ് ആണ് അന്നപൂരണിയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കാന്താര ചാപ്റ്റർ വൺ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ…

റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അദ്ദേഹം തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2022ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ കന്നട ചിത്രമാണ് കാന്താര . വലിയ രീതിയിൽ വാണിജ്യ വിജയം കരസ്ഥമാക്കിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ കന്നട ചിത്രമായി മാറുകയായിരുന്നു. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യയിലെ നാലാമത്തെ ചിത്രവും ഇതായിരുന്നു. ഈ ചിത്രത്തിൻറെ ഗംഭീര വിജയത്തിന് ശേഷം റിഷബ് ഷെട്ടി ഇതിൻറെ പ്രീക്വല്‍ നിർമ്മിക്കുമെന്ന വാർത്തകൾ അക്കാലത്ത് കേട്ടിരുന്നു. ഇപ്പോൾ ഇതാ അതിന് വിരാമം വിട്ടുകൊണ്ട് കാന്താര എ ലെജൻഡ് ചാപ്റ്റർ വൺ എന്ന പേരിൽ ഇതിൻറെ പ്രീക്വൽ ഒരുങ്ങിയിരിക്കുകയാണ്. ഇതിൻറെ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

ഹോംബാലെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ഫസ്റ്റ് ലുക്ക് ടീസർ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.  റിഷബ് ഷെട്ടി തന്നെയാണ് തുടർഭാഗത്തിലും നായകനായി എത്തുന്നത്. 125 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ഹോംബാലെ ഫിലിംസിനു വേണ്ടി വിജയ് കിരഗണ്ടൂർ ആണ്. ചിത്രത്തിലെ മറ്റ് താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിലെ ശബ്ദ ട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രണ്ടാം ഭാഗത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നത് റിഷബ് ഷെട്ടി തന്നെയാണ്. അരവിന്ദ് എസ് കശ്യപ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കെ എം പ്രകാശ്, പ്രതീക് ഷെട്ടി എന്നിവർ ചേർന്നാണ്. കെ ആർ ജി സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

കല്യാണി പ്രിയദർശൻ്റെ തീ പാറുന്ന ആക്ഷൻ രംഗങ്ങളുമായി ജോഷി ചിത്രം ആൻറണി ട്രെയിലർ കാണാം..

ജോജു ജോർജ് , കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജോഷി അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് ആന്റണി. ആൻറണിയിലെ ഇതിനോടകം പുറത്തിറങ്ങിയ വീഡിയോകൾ എല്ലാം തന്നെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ആൻറണിയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തുന്ന കിടിലൻ ആക്ഷൻ രംഗങ്ങളുമായാണ് ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജോജുവിന്റെയും കല്യാണിയുടെയും അത്യുജ്ജ്വല പ്രകടനം തന്നെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രം റിലീസ് ചെയ്യുന്നത് ഡിസംബർ ഒന്നിനാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ഒന്നിച്ച താരങ്ങളായ ചെമ്പൻ വിനോദ് ജോസ് , നൈല ഉഷ, വിജയരാഘവൻ എന്നിവർ ഈ ചിത്രത്തിലും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവർക്ക് പുറമേ ആശ ശരത്, അപ്പാനി ശരത്, ജുവൽ മേരി , സിജോയ് വർഗീസ്, ടിനി ടോം , ആർ ജെ ഷാൻ, ജിനു ജോസഫ് , പത്മരാജ് രതീഷ് , രാജേഷ് ശർമ, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

ജേക്സ് ബിജോയ് ഈണം പകർന്ന ഈ ചിത്രത്തിൻറെ ഓഡിയോ അവകാശം സരിഗമയാണ് സ്വന്തമാക്കിയിട്ടുള്ളത്. രാജേഷ് ആണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത്. ഐൻസ്റ്റീൻ സാക്ക് പോൾ നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ഐൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് , അൾട്ര മീഡിയ എന്റർടൈൻമെന്റ്സ് എന്നിവ ചേർന്നാണ് നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. രണദിവെ ഛായഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്യാം ശശിധരൻ ആണ് .

ഗംഭീര ആക്ഷൻ രംഗങ്ങളുമായി രൺബീർ കപൂർ ചിത്രം ആനിമൽ ട്രൈലർ കാണാം..

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ആനിമൽ . രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.അധോലോകത്തിലെ അതിരൂക്ഷമായ രക്തച്ചൊരിച്ചലിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒരു പിതൃ മകൻ ബന്ധത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ തന്റെ സാഹചര്യങ്ങളിലൂടെ ഒരു ദുഷിച്ച മനസ്സിന് ഉടമയായി മാറുന്ന മകനെ കാണാൻ സാധിക്കുന്നു. ടി സിരീസ് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് മണിക്കൂറുകൾകൊണ്ട് സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ട്രെയിലർ വീഡിയോ നേടുന്നത്.ശക്തി കപൂർ, പ്രേം ചോപ്ര, സുരേഷ് ഒബ്റോയി, രവി ഗുപ്ത , ബബ്ലൂ പൃഥ്വിരാജ്, സിദ്ധാന്ത് കാർണിക്ക് , സൗരഭ് സച്‌ദേവ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്. നൂറ് കോടി ബഡ്ജറ്റിൽ അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് ടി സീരീസ് ഫിലിംസ് , ഭദ്രകാളി പിക്ചേർസ്, സീൻ വൺ സ്റ്റുഡിയോസ് എന്നിവ ചേർന്നാണ്. ഭുഷൻ കുമാർ , ക്രിഷൻ കുമാർ , മുരട് ഖേതനി, പ്രണയ് റെഡ്ഡി വംഗ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ .

സോഷ്യൽ മീഡിയയിൽ തരംഗമായി അനിരുദ്ധ് രവിചന്ദർ ആലപിച്ച ശേഷം മൈക്കിൽ ഫാത്തിമയിലെ പുത്തൻ ഗാനം….

നവംബർ 17 ന് റിലീസ് ചെയ്ത മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ടട്ട ടട്ടറ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. സുഹൈൽ കോയ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന അനിരുദ്ധ് രവിചന്ദർ ആണ്.മലബാർ സ്വദേശിനിയായ ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ കമന്റേറ്ററാകാനുള്ള ആഗ്രഹമാണ് ഈ ചിത്രം പറയുന്നത്. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. കല്യാണി പ്രിയദർശനെ കൂടാതെ ഫെമിനാ ജോർജ് , ഷഹീൻ സിദ്ദിഖ്, പാർവതി ടി, അനീഷ് ജി മേനോൻ , സാബുമോൻ , സുധീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൻറെ ഭാഗമായി.മനു സി കുമാർ ആണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. പാഷൻ സ്റ്റുഡിയോസ് ദി റൂട്ട് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൽ നിർമ്മാതാക്കൾ സുധൻ സുന്ദരം , ജഗദീഷ് പളനിസാമി എന്നിവരാണ്. സന്താന കൃഷ്ണ രവിചന്ദ്രൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് .

പ്രേക്ഷക ശ്രദ്ധ നേടിയ റൊമാന്റിക് ത്രില്ലർ തമിഴ് ചിത്രം ലോക്കർ ഒഫീഷ്യൽ ട്രൈലർ.. കാണാം..

നവംബർ 24ന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തമിഴ് ചിത്രമാണ് ലോക്കർ . ഒരു റൊമാൻറിക് ത്രില്ലർ പാറ്റേണിൽ അണിയിച്ചൊരുക്കിയിട്ടുള്ള ലോക്കർ സംവിധാനം ചെയ്യുന്നത് രാജശേഖർ എൻ , യുവരാജ് കണ്ണൻ എന്നിവർ ചേർന്നാണ്. ലോക്കറിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സരിഗമ തമിഴ് യൂട്യൂബ് ചാനലിലൂടെയാണ് 1:45 മിനിറ്റ് ദൈർഘ്യമുള്ള ലോക്കറിന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്ഒരു റൊമാൻറിക് സസ്പെൻസ് ത്രില്ലറായി അണിയിച്ച് ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിൽ വിഗ്നേഷ് ഷണ്മുഖൻ, നിരഞ്ജനി അശോകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ചിത്രത്തിൻറെ ട്രെയിലർ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൻറെ റിലീസിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് വ്യകുന്ത് ശ്രീനിവാസൻ ആണ് . കാർത്തിക് നേത, വിഷ്ണു എടവൻ എന്നിവർ ചേർന്നാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുള്ളത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തനികൈ ദാസാനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കനപാർത്ഥിയും ആണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് സുരേഷ് ആണ്. കോസ്റ്റ്യൂം ഡിസൈനർ – ഈഗ പ്രവീൺ, ആർട്ട് ഡയറക്ടർ – മുർജിബു , കോ ഡയറക്ടർ – കാർത്തിക് കാമരാജ് , പി ആർ ഒ – ശക്തി ശരവൺ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – രാജാമണി കെ സ്വാമിനാഥൻ, പ്രൊഡക്ഷൻ മാനേജർ – ഭൂപതി രാജ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

സ്കൂൾ ലൈഫ് പ്രണയ കഥയുമായി തമിഴ് ചിത്രം മറക്കുമ നെഞ്ചം.. ട്രൈലർ കാണാം..

ടെലിവിഷൻ അവതാരകനായി ശ്രദ്ധ നേടിയ രക്ഷൻ പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ തമിഴ് ചിത്രമാണ് മറക്കുമ നെഞ്ചം . 2015 മുതൽ ടെലിവിഷൻ രംഗത്ത് സജീവമായ രക്ഷൻ 2020 മുതൽക്കാണ് സിനിമയിൽ ശ്രദ്ധ നേടുന്നത്. റാക്കോ യോഗന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സ്കൂൾ കാല പ്രണയ കഥയുമായാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

സ്കൂൾ ജീവിതം കഴിഞ്ഞ് 10 വർഷം കഴിഞ്ഞതിനു ശേഷം തൻറെ പ്രണയത്തിനായി സ്കൂളിലേക്ക് ഏവരും വീണ്ടും ഒത്തുകൂടണം എന്ന് ആഗ്രഹിക്കുന്ന നായകൻറെ പ്രണയ നിമിഷങ്ങളിലൂടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. സുഹൃത്ത് ബന്ധത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു ചിത്രമാണ് മറക്കുമ നെഞ്ചം എന്നത് ചിത്രത്തിൻറെ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

രക്ഷനെ കൂടാതെ ദീന, മലീന, പ്രാക്സ്റ്റർ രാഹുൽ , ശ്വേതാ ഗോപാൽ അഷിക ഖേദർ, മെൽവിൻ ഡെന്നിസ്,  മുത്തഴകൻ, വിശ്വത്ത്, മുനിഷ്കന്ത് , അഖില, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. ഗോപി ദുരൈസ്വാമി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബാലമുരളി, ശശാങ്ക് മാലി എന്നിവർ ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് സച്ചിൻ വാര്യർ ആണ് .

താമരൈയാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുണ്ട്. ഫില്ലിയ എന്റർടൈൻമെന്റ്, കുവിയം മീഡിയ വർക്ക്സ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ രഘു , രമേശ്, ജനാർദ്ദൻ ചൗധരി, സംവിധായകൻ രാക്കോ എന്നിവരാണ് . ആർട്ട് ഡയറക്ടർ –  പ്രേം, കോസ്റ്റും ഡിസൈനർ – രമ്യ ശേഖർ, പി ആർ ഓ – സതീഷ് കുമാർ , സ്റ്റിൽസ് – പുകഴ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

കാർ പാർക്കിംഗ് ചൊല്ലിയുള്ള തർക്കം.. തമിഴ് ചിത്രം പാർക്കിംഗ് ട്രൈലർ കാണാം..

രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുത്തൻ തമിഴ് ചിത്രമാണ് പാർക്കിംഗ് . ഡിസംബർ ഒന്നു മുതൽ പ്രദർശനം ആരംഭിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. ഹരീഷ് കല്യാൺ, ഇന്ദുജ രവിചന്ദ്രൻ , എം എസ് ഭാസ്കർ , രമ, പ്രാർത്ഥന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഓഫീസിൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്. കാർ പാർക്കിങ്ങിന്റെ പേരിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങി ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇരുനില വീടിൻറെ മുകളിലും താഴെയും താമസിക്കുന്നവർ തമ്മിൽ കാർ പാർക്കിങ്ങിന്റെ പേരിൽ പോരടിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ട്രെയിലർ വീഡിയോ സ്വന്തമാക്കുന്നത്. മാത്രമല്ല ചെന്നൈ നഗരത്തിൽ കൂടുതൽ ആളുകളും ഫേസ് ചെയ്യുന്ന ഒരു ഇഷ്യൂ ആണ് ഇതെന്ന കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

സുധൻ സുന്ദരം, കെ എസ് സിനിഷ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സാം സി എസ് ആണ് പാർക്കിങ്ങിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ജിജു സണ്ണി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫിലോമിൻ രാജ് ആണ് . ദിനേഷ് കാശി, ഫിയോണിക്സ് പ്രഭു എന്നിവരാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫേഴ്സ് . ആർട്ട് ഡയറക്ടർ എൻ കെ രാഹുൽ , കോസ്റ്റ്യൂം – ഷേർ അലി, സ്റ്റിൽസ് – രാജേന്ദ്രൻ , പിആർഒ – സുരേഷ് ചന്ദ്ര, രേഖ ഡി വൺ എന്നിവരാണ് ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top