Promo videos

നിവിൻ പൊളി നായകനായി എത്തുന്ന തമിഴ് ഫാന്റസി ത്രില്ലർ ഏഴു കടൽ ഏഴു മലൈ ഗ്ലിംപ്സ് വീഡിയോ…

റാം-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പ്രതീക്ഷിക്കുന്ന ചിത്രം ‘ഏഴു കടൽ ഏഴു മലൈ’യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടു. നിവിൻ പോളി, സൂരി, അഞ്ജലി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസർ നിവിൻ പോളിയുടെ ശബ്ദത്തിൽ ആരംഭിച്ച് ചോദ്യങ്ങൾ ഉയർത്തുന്ന ഒരു അവസാനത്തോടെ അവസാനിക്കുന്നു.

“ഒരാൾ മറ്റൊരാളെ വിട്ടു പോകാൻ അനേകം കാരണങ്ങൾ കാണും, എന്നാൽ ഒരാൾക്കൊപ്പം മറ്റേയാൾ പോകാൻ സ്നേഹം മാത്രമാണ് കാരണം” എന്ന് ടീസറിന്റെ തുടക്കത്തിൽ നിവിൻ പോളി പറയുന്നു. തുടർന്ന്, 4000 വർഷം പഴക്കമുള്ള ഒരു കഥ പറയുന്നതിനിടെ, ട്രെയിനിൽ നിൽക്കുന്ന അഞ്ജലിയുടെ അടുത്തേക്ക് നിവിൻ നീങ്ങുന്ന ദൃശ്യവും കാണാം. സൂരിയുടെ കഥാപാത്രത്തോട് നിങ്ങൾക്ക് വയസ്സ് 32 അല്ലേ തനിക്ക് വയസ്സ് 8822 ആണെന്നാണ് കഥാപാത്രം പറയുന്നത്.

ടൈം ട്രാവലാണ് കഥയെന്നും പുനർജന്മം പോലുള്ള ആശയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നതായും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നുണ്ട്. റാം-നിവിൻ പോളി കൂട്ടുകെട്ടിലെ ചിത്രം എന്ന പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

മമ്മൂട്ടി ചിത്രം ‘പേരൻപി’ന് ശേഷം റാം നിവിൻ പോളിക്കൊപ്പം സിനിമ ചെയ്യുന്ന വാർത്ത പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകർ കേട്ടത്. അതേസമയം വലിയ കാലയളവിൽ സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും ലഭിച്ചിരുന്നില്ല. അടുത്തിടെയാണ് സിനിമയുടെ ആദ്യ പ്രീമിയർ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലാകുമെന്ന് നിവിൻ പോളി വ്യക്തമാക്കിയത്. ബിഗ് സ്ക്രീൻ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

 

‘കട്രതു തമിഴ്’, ‘തങ്ക മീൻകൾ’, ‘താരമണി’ എന്നിവയാണ് റാം സംവിധാനം ചെയ്ത മറ്റു സിനിമകൾ. ‘നേരം’, ‘റിച്ചി’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി വീണ്ടും തമിഴിൽ തിരിച്ചെത്തുന്നതും പ്രത്യേകതയാണ്. ‘മാനാടിന്’ ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. ഏകാംബരം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഉമേഷ് ജെ കുമാര്‍, എഡിറ്റര്‍- മതി വിഎസ്, ആക്ഷന്‍- സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍- സാന്‍ഡി, കോസ്റ്റ്യൂം ഡിസൈനര്‍- ചന്ദ്രകാന്ത് സോനവാനെ

നിവിൻ പൊളി നായകനായി എത്തുന്ന തമിഴ് ഫാന്റസി ത്രില്ലർ ഏഴു കടൽ ഏഴു മലൈ ഗ്ലിംപ്സ് വീഡിയോ… Read More »

പ്രേക്ഷകരെ ചിരിപ്പിച്ച് തീയറ്ററിൽ വൻ ഹിറ്റായി മാറിയ ടൈം ട്രാവൽ ചിത്രം മാർക്ക് ആൻറണി…! വീഡിയോ കാണാം..

സെപ്റ്റംബർ 15 ആയിരുന്നു സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന മാർക്ക് ആന്റണി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച ഓപ്പണിങ് ലഭിച്ച ഈ ചിത്രം തീയറ്ററുകളിൽ ഇപ്പോൾ വമ്പൻ വിജയ് കുതിപ്പാണ് കാഴ്ചവയ്ക്കുന്നത്. വിശാൽ , എസ് ജെ സൂര്യ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഒരു വൈബ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് വൈബ് ഓഫ് മാർക്ക് ആൻറണി എന്ന പേരിൽ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻറെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. സുനീൽ, സെൽവരാഘവൻ , റിതു, അഭിനയ , കിംഗ്‌സ്ലി, വെ ജി മഹേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രം ഒരു മുഴുനീള ഗ്യാങ്സ്റ്റർ ടൈം ട്രാവലർ എന്റർടൈനർ ആണ് . 1995 കാലഘട്ടത്തിലെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. മാർക്ക് ആൻറണി എന്ന ടൈറ്റിൽ കഥാപാത്രമായി വിശാൽ വേഷമിടുന്നു. എസ് ജെ സൂര്യയുടെ അതിഗംഭീര കോമഡി രംഗങ്ങൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കും.

ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ ആദിക് രവിചന്ദ്രൻ തന്നെയാണ്. ജീ വി പ്രകാശ് കുമാറാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എസ് വിനോദ് കുമാർ ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചത്. അഭിനന്ദൻ രാമാനുജം ക്യാമറ കൈകാര്യം ചെയ്ത മാർക്ക് ആൻറണിയുടെ എഡിറ്റർ വിജയ് വേലുക്കുട്ടി ആണ് . ആർ കെ വിജയ് മുരുകൻ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. പീറ്റർ ഹെയ്ൻ, ദിലിപ് സുബ്ബയ്യൻ, കനൽ കണ്ണൻ, ദിനേഷ് സുബ്ബരയ്യൻ എന്നിവർ ചേർന്നാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

പ്രേക്ഷകരെ ചിരിപ്പിച്ച് തീയറ്ററിൽ വൻ ഹിറ്റായി മാറിയ ടൈം ട്രാവൽ ചിത്രം മാർക്ക് ആൻറണി…! വീഡിയോ കാണാം.. Read More »

തിയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന വോയിസ് ഓഫ് സത്യനാഥൻ.. രസകരമായ സ്നീക്ക് പീക്ക് സീൻ കാണാം..

ജനപ്രിയ നായകൻ ദിലീപിൻറെ അതിഗംഭീരമായ തിരിച്ചുവരവ് പ്രേക്ഷകർക്ക് കാണാൻ സാധിച്ച വോയിസ് ഓഫ് സത്യനാഥൻ. റാഫിയുടെ സംവിധാനം മികവിൽ ഒരുങ്ങിയ ജൂലൈ 28നാണ് റിലീസ് ചെയ്തത്. ഇതിനോടകം ഏകദേശം 10 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട് ഈ ചിത്രം . കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സ് നീക്ക് പീക്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള സത്യനാഥന്റെ ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. നടൻ സിദ്ദിഖും ദിലീപും തമ്മിലുള്ള രസകരമായ ഒരു കോമ്പോയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ചിത്രത്തെയും ഇതിലെ താരങ്ങളുടെ പ്രകടനത്തേയും പ്രശംസിച്ച് കമൻറുകൾ നൽകിയിട്ടുള്ളത്. മാത്രമല്ല ദിലീപിനെ ഏറെ വർഷമായി സ്ക്രീനിൽ മിസ്സ് ചെയ്തു എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

വളരെ സീരിയസ് ആയിട്ടുള്ള ഒരു കഥാ രംഗം നർമ്മത്തിൽ ചാലിച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ റാഫി വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെ . പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, ബാദുഷ സിനിമാസ് , ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ പുറത്തിറങ്ങിയ വോയിസ് ഓഫ് സത്യനാഥൻ നിർമ്മിച്ചിരിക്കുന്നത് രാജൻ ചിറയിൽ, ഷിനോയ് മാത്യു, ബാദുഷ, ദിലീപ് എന്നിവർ ചേർന്നാണ്.

ദിലീപ്, സിദ്ദിഖ്, എന്നീ താരങ്ങൾക്ക് പുറമേ ജോജു ജോർജ് , വീണാനന്ദകുമാർ , ജഗപതി ബാബു, അനുപം ഖേർ, വിജയരാഘവൻ, അഭിറാം രാധാകൃഷ്ണൻ , അനുശ്രീ, മകരന്ദ് ദേശ്പാണ്ഡെ, ജോണി ആന്റണി, രമേഷ് പിഷാരടി , അലെൻസിയർ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റാഫി തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ് , ജിതിൻ സ്റ്റാനിസ്ലസ് എന്നിവർ ചേർന്നാണ്. അങ്കിത് മേനോൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എഡിറ്റർ ഷമീർ മുഹമ്മദ് ആണ് .

തിയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന വോയിസ് ഓഫ് സത്യനാഥൻ.. രസകരമായ സ്നീക്ക് പീക്ക് സീൻ കാണാം.. Read More »

കെ ജി എഫിനെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി രജനികാന്ത് ചിത്രം ജയിലർ..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജയിലർ ചിത്രത്തിൻറെ  വീഡിയോയ്ക്ക് ആയി. സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ഒരുക്കിയ എന്ന ചിത്രം വമ്പൻ പരാജയമായി മാറിയിരുന്നു എങ്കിലും ഇപ്പോഴിതാ മറ്റൊരു വിജയത്തിനായി അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. നെൽസണിൽ നിന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത് ഡോക്ടർ പോലൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ്. തങ്ങളുടെ പ്രതീക്ഷകൾ തെറ്റില്ല എന്നാണ് ഏവരും വിശ്വസിക്കുന്നത്.

പ്രേക്ഷക പ്രതീക്ഷകൾ വെറുതെ ആവില്ല എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോഴിതാ ട്രൈലറിന് സമാനമായ ജയിലറിന്റെ ഒരു ഷോക്കേസ് വീഡിയോ എത്തിയിരിക്കുകയാണ്. ജയിലറിൽ രജനികാന്ത് എന്ന താരത്തിന്റെ കിടിലൻ പെർഫോമൻസ് തന്നെ ആയിരിക്കും എന്ന കാര്യം ഉറപ്പായി. രജനികാന്തിന്റെ സീനുകളാണ് കൂടുതലായും ഇപ്പോൾ പുറത്തിറങ്ങിയ ഷോക്കേസ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ താരത്തിന്റെ ഭാര്യയായി വേഷമിടുന്നത് നടി രമ്യ കൃഷ്ണനാണ്.

രജനീകാന്തിനെ കൂടാതെ ഈ വീഡിയോയിൽ ജാക്കി ഷറോഫ്, വസന്ത് രവി , വിനായകൻ, മിർണ മേനോൻ തുടങ്ങി താരങ്ങളേയും കാണാം. വിനായകൻ എന്ന താരത്തിന് ലഭിച്ചിരിക്കുന്നത് മികച്ച ഒരു വേഷം തന്നെയാണ് എന്ന കാര്യം ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ ശിവരാജ് കുമാർ , തമന്ന , മോഹൻലാൽ എന്നീ താരങ്ങളെ കാണിച്ചിട്ടില്ല. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ആരാധകർക്ക് ഇതൊരു നിരാശയായി മാറിയെങ്കിലും ചിത്രം ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് അവരും .

മോഹൻലാൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായാണ് എത്തുന്നത്. വളരെ പ്രധാനപ്പെട്ട രംഗത്തിലായിരിക്കും താരം എത്തുന്നതെന്നും ആയതിനാലായിരിക്കാം ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ ഉൾപ്പെടാത്തതെന്നും പ്രേക്ഷകർ കരുതുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ബീസ്റ്റ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച നാണക്കേട് നെൽസൺ ജയിലറിലൂടെ മാറ്റുമോ എന്ന് അറിയാം. ജയിലറിന്‍റെ ഷോക്കേസ് വീഡിയോ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും മില്യൺ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

കെ ജി എഫിനെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി രജനികാന്ത് ചിത്രം ജയിലർ..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം.. Read More »

ചിരഞ്ജീവിയ്ക്കൊപ്പം നിറഞ്ഞാടി നടി തമന്ന…! ഭോല ശങ്കറിലെ മിൽക്കി ബ്യൂട്ടി ഗാനത്തിന്റെ പ്രെമോ വീഡിയോ…!

ചിരഞ്ജീവി , കീർത്തി സുരേഷ് , തമന്ന ഭാട്ടിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ഭോല ശങ്കർ. 2015 ൽ പുറത്തിറങ്ങിയ വേദാളം എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ്  ഭോല ശങ്കർ. ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ നേടുന്നത് ഇതിലെ ഒരു ഗാനരംഗത്തിന്റെ പ്രെമോ വീഡിയോ ആണ്. ചിരഞ്ജീവിയ്ക്കൊപ്പം തമന്ന നിറഞ്ഞാടിയ മിൽക്കി ബ്യൂട്ടി എന്ന വീഡിയോ ഗാനത്തിന്റെ പ്രെമോ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് . മഹതി സ്വര സാഗർ ഈണം പകർന്ന ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് സരസ്വതി പുത്ര രാമ ജോഗ്യ ശാസ്ത്രി ആണ്. മഹതി സ്വര സാഗർ , വിജയ് പ്രകാശ് , സഞ്ജന കൽമൻജി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

മെഹർ രമേഷ് ആണ് ഈ തെലുങ്ക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 11 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത് . ചിരഞ്ജീവി , കീർത്തി സുരേഷ് , തമന്ന ഭാട്ടിയ എന്നിവരെ കൂടാതെ രഘു ബാബു, മുരളി ശർമ്മ , ഷവർ അലി , തരുൺ അറോറ , വെണ്ണല കിഷോർ , സുശാന്ത് , തുളസി, ശ്രീമുഖി , ബിത്തിരി സതി, സത്യ, രശ്മി ഗൗതം, ഉത്തേജ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്നു.

മെഹർ രമേഷ് തന്നെ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് ശിവ ആദി നാരായണയും സംഭാഷണം ഒരുക്കിയത് മമിദാല തിരുപ്പതിയും ആണ്. എകെ എന്റർടൈൻമെന്റ്സ് , ക്രിയേറ്റീവ് കൊമേഷ്യൽസ്  എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് രാമബ്രഹ്മം സുങ്കര , കെ എസ് രാമറാവു എന്നിവരാണ് . ഡഡ്‌ലി ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മാർത്താണ്ഡ് കെ വെങ്കിടേഷ് ആണ്.

ചിരഞ്ജീവിയ്ക്കൊപ്പം നിറഞ്ഞാടി നടി തമന്ന…! ഭോല ശങ്കറിലെ മിൽക്കി ബ്യൂട്ടി ഗാനത്തിന്റെ പ്രെമോ വീഡിയോ…! Read More »

കാജൽ അഗർവാൾ നായികയായി എത്തുന്ന സത്യഭാമ..! ടീസർ കാണാം..

കാജൽ അഗർവാൾ വേഷമിടുന്ന പുത്തൻ ചിത്രമാണ് സത്യഭാമ . തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ കാജലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം . ജന്മദിനത്തോടനുബന്ധിച്ച് സത്യഭാമ എന്ന ചിത്രത്തിലെ ഒരു ടൈറ്റിൽ ഗ്ലിംസ് വീഡിയോ പുറത്തുവിട്ടിരുന്നു. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് 2 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോസ് സ്വന്തമാക്കിയത്.

പോലീസ് സ്റ്റേഷനിൽ കുറ്റവാളികളെ കൊണ്ട് സത്യം പറയിപ്പിക്കാൻ ശ്രമിക്കുന്ന പോലീസുകാരൻ പരാജയപ്പെടുകയും അവിടേക്ക് സാരി ധരിച്ചിരുന്ന സത്യഭാമ  എന്ന എസ് പി ഇടിച്ച് അവരെക്കൊണ്ട് സത്യം പറയിപ്പിക്കുന്നതുമായ ഒരു രംഗമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സത്യഭാമ എന്ന പോലീസ് ഉദ്യോഗസ്ഥ എത്രമാത്രം സ്ട്രോങ്ങ് ആണെന്ന് ഇതിൽ നിന്ന് വ്യക്തമാക്കി തരുന്നു.

ഒരു ക്രൈം പാറ്റേണിൽ അണിയിച്ചൊരുക്കിയിട്ടുള്ള ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് അഖിൽ ദേഗ്ല ആണ് . അഖിൽ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. സാക്ഷി കിരൺ ടിക്ക, ബോബി ടിക്ക, ശ്രീനിവാസ് റാവു തക്കലപ്പള്ളി എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. എ വി മുരളീധർ ഈ ചിത്രത്തിൻറെ നിർമ്മാതാവാണ്. സാക്ഷി കിരൺ ഡിക്കാ ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ശ്രീ ചരൻ പകല ആണ് സത്യഭാമയിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സിംഗം മോഹിത് കൃഷ്ണ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കൊടാട്ടി പവൻ കല്യാൺ ആണ് .  രമേഷ് യദ്മ , പ്രശാന്ത് റെഡി എന്നിവരാണ് കഥ തയ്യാറാക്കിയത്.

കാജൽ അഗർവാൾ നായികയായി എത്തുന്ന സത്യഭാമ..! ടീസർ കാണാം.. Read More »

തിയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കൗമാര പ്രണയത്തിൻ്റെ കഥ പറഞ്ഞ് ക്രിസ്റ്റി..! പ്രമോ വീഡിയോ കാണാം..

ഇന്നുമുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ് മാത്യു തോമസ് – മാളവിക മോഹനൻ എന്നിവർ ഒന്നിക്കുന്ന പുത്തൻ മലയാള ചിത്രം ക്രിസ്റ്റി . ആൽവിൻ ഹെൻറി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തിലെ ടീസർ , വീഡിയോ ഗാനം എന്നിവയെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിൻറെ പ്രെമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂവി ബഫ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് 53 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ പ്രെമോ വീഡിയോ റിലീസ് ചെയ്തിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മാത്യു തോമസ് – മാളവിക മോഹനൻ എന്നിവരെയാണ് ഈ വീഡിയോ രംഗത്തിൽ കാണാൻ സാധിക്കുന്നത്.

പൂവ്വാർ എന്ന ഗ്രാമത്തിൽ നടക്കുന്ന മനോഹരമായ ഒരു പ്രണയകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങിയിട്ടുള്ളത്. നായകനും നായികയും തമ്മിലുള്ള പ്രണയമാണ് ഇപ്പോൾ പുറത്തിറങ്ങിയ പ്രെമോവീഡിയോയിലും കാണാൻ സാധിക്കുന്നത്. തന്നെക്കാൾ പ്രായം കൂടിയ നായികയോട് വിദ്യാർത്ഥിയായ നായകന് പ്രണയം തോന്നുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക.

പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് സംവിധായകൻ ആൽവിൻ ഒരുക്കിയ ക്രിസ്റ്റിയുടെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത്. റോക്കി മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവരാണ്. ആനന്ദ് സി ചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ , എഡിറ്റർ മനു ആന്റണിയും. ക്രിസ്റ്റിയിലെ ഗാനങ്ങൾ തയ്യാറാക്കിയത് ഗോവിന്ദ് വസന്തയാണ്. മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരെ കൂടാതെ ഈ ചിത്രത്തിന്റെ പ്രധാന താരനിരയിൽ മഞ്ജു പത്രോസ്, മുത്തുമണി, വീണ നായർ , സ്മിനു സിജോ, ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, രാഹുൽ രഘു , അരവിന്ദ് എസ് കെ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.

തിയറ്ററിൽ വൻ വിജയമായി മുന്നേറുന്ന കൗമാര പ്രണയത്തിൻ്റെ കഥ പറഞ്ഞ് ക്രിസ്റ്റി..! പ്രമോ വീഡിയോ കാണാം.. Read More »

Scroll to Top