Movies updates

What i am doing.. and will continue doing the same..! മാസ് റോളിൽ സുരേഷ് ഗോപി.. ഗരുഡൻ ടീസർ കാണാം..

സുരേഷ് ഗോപിയും ബിജു മേനോനും 11 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ഗരുഡൻ എന്ന പുത്തൻ ചിത്രത്തിൻറെ ടീസർ വീഡിയോ റിലീസ് ചെയ്തു. സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആയിരുന്നു ഈ ടീസർ വീഡിയോ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചത്. ആരാധകരുടെയും സിനിമ പ്രേമികളുടെയും വമ്പൻ സ്വീകാര്യത്തിന് നേടി കൊണ്ട് ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ടീസറിന്റെ മുഴുവൻ രംഗങ്ങളും പുറത്തിറക്കിയിട്ടുള്ളത്. ഒരു ക്രൈം ത്രില്ലർ പാറ്റേണിലാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ അരുൺ വർമ്മ ആണ് . മാജിക് ഫ്രെയിൻസിന്റെ ബാനറിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫൻ ആണ് . അഞ്ചാം പാതിര എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന്റെ രചന നിർവഹിച്ച മിഥുൻ മാനുവൽ തോമസ് ആണ് ഗരുഡന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. സുരേഷ് ഗോപി , ബിജു മേനോൻ എന്നിവരെ കൂടാതെ സിദ്ദിഖ്, ദിലീഷ് പോത്തൻ , ജഗദീഷ് , രഞ്ജിനി , മാളവിക, മേജർ രവി , നിഷാന്ത് സാഗർ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്.

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. ഇതിനുമുമ്പ് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത് പത്രം, കളിയാട്ടം, എഫ്ഐആർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വന്റി20 തുടങ്ങി ഹിറ്റ് സിനിമകളിലായിരുന്നു. ചിത്രത്തിൻറെ കഥ തയ്യാറാക്കിയിരിക്കുന്നത് ജിനീഷ് ആണ് . ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ളത് അജയ് ഡേവിഡ് കാച്ചാപള്ളിയും എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീജിത്ത് സാരംഗുമാണ്. ജേക്സ് ബിജോയ് ആണ് ഗരുഡയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

രശ്മി മന്ദാന നിറഞ്ഞാടിയ “രഞ്ജിതമേ”..! വാരിസിലെ ഫുൾ വീഡിയോ സോങ്ങ് കാണാം..

ജനുവരി 11ന് വംശി പൈഡപ്പിള്ളി സംവിധാന മികവിൽ തിയറ്ററുകളിൽ റിലീസ് ചെയ്ത പുത്തൻ വിജയ് ചിത്രമാണ് വാരിസ്. ഒരു ആക്ഷൻ ഡ്രാമ പാറ്റേണിലാണ് സംവിധായകൻ വംശി ഈ ചിത്രം ഒരുക്കിയത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും പുറത്തിറക്കിയ ഈ ചിത്രം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. എങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമാണ് ചിത്രം കാഴ്ചവച്ചത്. ഇതിനോടകം ചിത്രം നേടിയത് 302 കോടി ബോക്സ് ഓഫീസ് കളക്ഷൻ ആണ്. വിജയ്ക്കൊപ്പം നടി രശ്മി മന്ദാനയും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ ഇപ്പോഴിതാ ഏറെ ട്രെൻഡിങ് ആയി വാരിസിലെ രഞ്ജിതമേ എന്ന ഗാനത്തിൻറെ ഫുൾ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. ഹിന്ദി പതിപ്പിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ടി സീരീസ് യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് റിലീസ് ചെയ്ത ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് വിജയ് – രശ്മിക താരജോടികളുടെ കിടിലൻ പെർഫോമൻസ് ആണ് . നിഷാന്ത് സിംഗ് വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് തമൻ എസ് ആണ് . ഹർഷവർദ്ധൻ, എം എം മാനസി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങിയ ഈ ചിത്രം നിർമ്മിച്ചത് രാജു , ശിരീഷ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ് ശ്രീ ഹർഷിദ് റെഡി, ശ്രീ ഹർഷിത എന്നിവർ . ചിത്രത്തിൽ പ്രകാശ് രാജ്, ആർ ശരത് കുമാർ , പ്രഭു, ശ്യാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയ സുധ, സംഗീത ക്രിഷ്, നന്ദിനീറായി, ഗണേഷ് വെങ്കട്ടരാമൻ, സംയുക്ത ഷണ്മുഖൻ, ശ്രീമാൻ , ഗണേശൻ , ജോൺ വിജയ്, ഭരത് റെഡി, സഞ്ജന എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു .

തിയറ്ററിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ… പ്രോമോ വീഡിയോ കാണാം..

ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിൽ സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രം തമിഴ്, മലയാളം , തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലായി റിലീസ് ചെയ്യും. ഇപ്പോഴിതാ വിഷ്വൽ ഫോക്സ് സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ആദ്യ പ്രെമോ റിലീസ് ചെയ്തിരിക്കുകയാണ് . മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയ ഈ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഈ ചിത്രം ഗംഭീര ദൃശ്യ വിരുന്നാണ് പ്രേക്ഷകന് സമ്മാനിക്കുന്നതെന്ന് ഈ 35 സെക്കന്റ് മാത്രമുള്ള വീഡിയോയിൽ നിന്ന് മനസ്സിലാക്കാം.

ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ , ട്രൈലർ , ഗാനങ്ങൾ എന്നിവയെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. ഇപ്പോഴിതാ ഈ പ്രെമോ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . ഒരു വമ്പൻ താര നിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

കൽക്കി കൃഷ്ണമൂർത്തി രചന നിർവഹിച്ച അഞ്ച് ഭാഗങ്ങൾ ഉള്ള പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് നടൻ ചിയാൻ വിക്രം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രവി വർമ്മൻ ആണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് . പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നിനായി .

മികച്ച പ്രതികരണം നേടിയ ഒരു തെക്കൻ തല്ല്..! സ്നീക്ക് പീക്ക് സീൻ കാണാം..

മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ് നവാഗതനായ ശ്രീജിത്ത് എൻ ഒരുക്കിയ പുത്തൻ ചിത്രം ഒരു തെക്കൻ തല്ല് കേസ്. പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രത്തിൽ ബിജു മേനോൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ജി ആർ ഇന്ദുഗോപന്‍റെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന് രാജേഷ് പിന്നാടൻ തിരക്കഥ തയ്യാറാക്കിയത്. ഈ ചിത്രം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒന്നും പോലെ സ്വീകരിച്ചിരിക്കുകയാണ് . ശ്രീജിത്ത് ഈ ചിത്രം തയ്യാറാക്കിയ ആക്ഷനും കോമഡിയും പ്രണയവും ഒരുപോലെ കോർത്തൊരുക്കിയാണ് . തെക്കൻ സ്ലാങ്ങിലുള്ള ചിത്രത്തിലെ കോമഡി രംഗങ്ങൾ, ബിജു മേനോന്റെ അത്യുഗ്രൻ ആക്ഷൻ സീനുകൾ എന്നിവയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറിയിരിക്കുന്നത് . പഴയ കാലഘട്ടത്തെ ഓർമ്മപ്പെടുത്തി ഒരുക്കിയ ഈ ചിത്രത്തിലെ ഓരോ അഭിനേതാക്കളുടേയും പ്രകടനം എടുത്ത പറയേണ്ടതാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ബിജു മേനോൻ , റോഷൻ മാത്യു, നിമിഷ സജയൻ , പത്മപ്രിയ എന്നിവരെയെല്ലാം ഈ വീഡിയോയിൽ കാണാൻ സാധിക്കും. 37 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വളരെ രസകരമായ ഒരു രംഗം തന്നെയാണ് ഇ ഫോർ എന്റർടെയ്ൻമെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത് . ചിത്രത്തിൽ അമ്മിണിപ്പിള്ള എന്ന കേന്ദ്ര കഥാപാത്രമായ ബിജു മേനോൻ എത്തുമ്പോൾ പൊടിയൻപ്പിള്ള എന്ന കഥാപാത്രമായാണ് റോഷൻ എത്തുന്നത്. ഇവർ തമ്മിലുള്ള പ്രതികാരമാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു തെക്കൻ തല്ല് കേസിസ് ഒരുക്കിയിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ആണ്. സുനിൽ എ കെ , മുകേഷ് ആർ. മേത്ത , സി.വി. സാരഥി എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, അശ്വത് ലാൽ, അഖിൽ കവലയൂർ, അസീസ് നെടുമങ്ങാട്, റിജു ശിവദാസ്, അരുൺ പാവുമ്പ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും ഈ ചിത്രത്തിൽ സഹ കഥാപാത്രങ്ങളായി എത്തുന്നു. മധു നീലകണ്ഠൻ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത് ആണ് .

ന്നാ താൻ കേസ് കൊട് നായികയല്ലെ ഇത്..! ഹോട്ട് ലുക്കിൽ നടി ഗായത്രി ശങ്കർ.. വീഡിയോ കാണാം..

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ സംവിധാന മികവിൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്. തമിഴ്നാട് സ്വദേശിയായ ഗായത്രി ശങ്കർ ആയിരുന്നു ഈ ചിത്രത്തിൽ നായിക വേഷം ചെയ്തത്. ചാക്കോച്ചനൊപ്പം ഈ താരവും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ഒരുപിടി തമിഴ് ചിത്രങ്ങളിലൂടെയാണ് ഗായത്രി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. 2012 ൽ പുറത്തിറങ്ങിയ 18 വയസ്സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗായത്രി അഭിനയ രംഗത്ത് അരങ്ങേറ്റം കുറ്റക്കുന്നത്. അതിന് ശേഷം നടുവ്‌ല കൊഞ്ചം പാക്കാത കാണോം, റമ്മി, മത്താപ്പൂ, പുരിയാത പുതിർ, പൊന്മാലയ് പൊഴുത്, ഒരു നല്ല നാൾ പാത്തു സോൽറെൻ, സീതക്കത്തി, ചിത്തിരം പേശുതടി 2, സൂപ്പർ ഡീലക്സ്, കെ 13, ഒത്ത സെറുപ്പ്, തുഗ്ലക് ദർബാർ, വിക്രം, മാമനിതൻ എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. ഗായത്രി ശങ്കർ കൂടുതലായും അഭിനയിച്ചിട്ടുള്ളത് നടൻ വിജയ് സേതുപതിക്കൊപ്പമാണ് . കൂടുതലും നാടൻ പെൺകുട്ടി കഥാപാത്രങ്ങളാണ് ഗായത്രിയ്ക്ക് തന്റെ അഭിനയ ജീവിതത്തിൽ ലഭിച്ചിട്ടുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊട് എന്ന മലയാള ചിത്രത്തിലും താരത്തിന് ലഭിച്ചത് ഒരു നാടൻ വേഷം തന്നെയാണ്.

എന്നാൽ നാടൻ ലുക്കിൽ മാത്രം പ്രേക്ഷകർ സ്ക്രീനിൽ കണ്ട ഗായത്രിയുടെ ഒരു സ്‌റ്റൈലിഷ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. റൂസാകി പ്രൊഡക്ഷൻ ഹൗസിന്റെ യൂടൂബ് ചാനലിൽ പങ്കുവച്ച നോ മാൻസ് ലാൻഡ് ഫാഷൻ ഫിലിം എന്ന വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മോഡേൺ ലുക്കിൽ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങുന്ന നടി ഗായത്രിയെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ വീഡിയോ ഒരുക്കിയിട്ടുള്ളത് മെൽവി ജെ ആണ്. വിവേക് പ്രേംസിംഗ് ആണ് ഛായാഗ്രാഹകൻ . ക്രിസ്റ്റോ സേവ്യർ ഈ വീഡിയോയ്ക്ക് സംഗീതമൊരുക്കിയിട്ടുള്ളത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് പ്രേംരാജ് ആണ്. ഈ വീഡിയോക്ക് വേണ്ടി ഗായത്രി ശങ്കറിനെ സ്റ്റൈൽ ചെയ്തത് ടിന്റു ബി ആണ് . സെറ്റ് ഡിസൈൻ ചെയ്തതും സംവിധായകൻ മെൽവി ജെ തന്നെയാണ്. നാടൻ ലുക്ക് മാത്രമല്ല മോഡേണും ഗ്ലാമറസും എല്ലാം തനിക്ക് ചേരും എന്ന് തെളിയിച്ചിരിക്കുകയാണ് ഗായത്രി ഈ വീഡിയോയിലൂടെ. പ്രേക്ഷകർ ഈ വീഡിയോ ഏറ്റെടുത്തതോടൊപ്പം ഗായത്രിയെ പ്രശംസിച്ച് നിരവധി കമന്റുകളും നൽകുന്നുണ്ട്.

കോളേജിൽ മുണ്ടുടുത്ത് തകർപ്പൻ ഡാൻസുമായി പത്തൊൻപതാം നൂറ്റാണ്ട് നായിക..! വീഡിയോ കാണാം..

വിനയന്റെ സംവിധാന മികവിൽ അണിയിച്ചൊരുക്കി ഓണം റിലീസ് ആയി തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി ഇപ്പോഴും ഗംഭീര വിജയം കാഴ്ചവച്ചു മുന്നേറുകയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരിത്ര ചിത്രം. ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥ പറയുന്ന ഈ ചിത്രം തിയറ്റുകളിൽ ഹൗസ് ഫുള്ളായി രണ്ടാം ആഴ്ചയും പ്രദർശനം തുടരുകയാണ്. 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ആദ്യ ആഴ്ചയിൽ തന്നെ ഈ ചിത്രം കരസ്ഥമാക്കിയത്. സൂപ്പർ സ്റ്റാറുകൾ അഭിനയിക്കാത്ത ഒരു ചിത്രത്തിന് ലഭിക്കുന്ന റെക്കോർഡ് കളക്ഷനാണ് ഈ ചിത്രം നിലവിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ ചിത്രത്തിലെ നായക വേഷം ചെയ്തത് സിജു വിൽസൺ ആണ്. ഈ ചിത്രം സിജു വിൽസൺ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കല്ലായി മാറിയിരിക്കുകയാണ് . സിജുവിനെ കൂടാതെ ഈ ചിത്രത്തിൽ കയദു ലോഹർ , ദീപ്തി സതി, പൂനം ബജ്വ, അനൂപ് മേനോൻ , ചെമ്പൻ വിനോദ്, ഇന്ദ്രൻസ് , സുദേവ് നായർ , വിഷ്ണു വിനയൻ , സെന്തിൽ കൃഷ്ണ, അലെൻസിയർ , ജാഫർ ഇടുക്കി തുടങ്ങി താരങ്ങളും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ നിർമ്മാണം നിരവഹിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ് .

ഈ ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കോളേജിൽ എത്തിയ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുന്നത് . തൃശ്ശൂർ ലോ കോളേജിലേക്ക് ആണ് വിജയാഘോഷത്തിനായി ചിത്രത്തിലെ നായിക കയദു ലോഹർ, നടൻ സിജു വിത്സൺ, മണികണ്ഠൻ എന്നിവർ എത്തിയത്. ഒരു വൈറ്റ് ക്രോപ് ട്രോപ്പും ജീൻസും ധരിച്ച് കൂളിംഗ് ഗ്ലാസ് അണിഞ്ഞ് അതീവ ഗ്ലാമറസ് ആയാണ് കയദു എത്തിയത് . വിദ്യാർത്ഥികൾക്കൊപ്പം പെർഫോം ചെയ്യുന്നതിനായി തനിക്ക് കിട്ടിയ മുണ്ടും മടക്കി കുത്തി ഡാൻസ് ചെയ്യുന്ന കയദു ആണ് ഈ വീഡിയോയുടെ ഹൈലൈറ്റ് . വിദ്യാർത്ഥികൾക്കൊപ്പം ആഘോഷ പരിപ്പാടികളിൽ സിജു വിൽസണും മണികണ്ഠനും കൂടുന്നുണ്ട്. ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് ഗോകുലം മൂവീസിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് .

പത്തൊൻപതാം നൂറ്റാണ്ട് മലയാളത്തിലെ കയദുവിന്റെ അരങ്ങേറ്റ ചിത്രമാണ് . താരം ഈ ചിത്രത്തിലെ പ്രകടത്തിന് വേണ്ടി കളരി അഭ്യസിച്ചിരുന്നു. ചിത്രത്തിൽ കയദു അവതരിപ്പിച്ചത് നങ്ങേലി എന്ന മാറു മറയ്ക്കൽ സമര നായിക കഥാപാത്രത്തെയാണ് . കയദു ഇതിന് മുൻപ് അഭിനയിച്ചിട്ടുള്ളത് കന്നഡ, തമിഴ് ചലച്ചിത്ര രംഗത്താണ്. കയദുവിന് മലയാളത്തിൽ ലഭിച്ചത് ഒരു മികച്ച തുടക്കം തന്നെയാണ്.

നോറ ഫതേഹിയുടെ ത്രസിപ്പിക്കുന്ന ഡാൻസിൽ ശ്രദ്ധ നേടി “താങ്ക് ഗോഡ്” മൂവി വീഡിയോ സോങ്ങ് കാണാം..!

സിംഗള ആർട്ടിസ്റ്റ് ആയയോഹനിയുടെ സൂപ്പർ ഹിറ്റ് ഗാനമായ മണിക്കേ മഗേ ഹിതെ എന്ന ഗാനത്തിന് ഹിന്ദി പതിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അതികം തരംഗം ആയി മാറി ഇരിക്കുന്നത്. താങ്ക് ഗോഡ് എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടി ആണ് ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കി ഇരിക്കുന്നത്. നോറെ ഫതേഹി, സിദ്ധാർഥ് മൽഹോത്ര എന്നിവരുടെ കിടിലൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈ ലൈറ്റ്. അതീവ ഗ്ലാമറൊസ്സ് ആയിട്ടാണ് നോറ ഈ ഗാനത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്.

അജയ് ദേവാഗൻ, രാഹുൽ പ്രീത് സിംഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനം റെമിസ് ചെയ്തിരിക്കുന്നത് തനിഷ്‌ക് ബാഗചി, ചമത് സംഗീത് എന്നിവർ ചേർന്നാണ്. യോഹാനി, ജുബിൻ നൗറ്റിനാൽ, സൂര്യ രഘുനാഥൻ എന്നിവർ ചേർന്നിട്ടാണ് ഈ ഗാനത്തിന്റെ ഹിന്ദി റെമിസ് വേർഷൻ ആലപിച്ചിരിക്കുന്നത്.രശ്മി വിരാഗ്, ഡ്യൂളർ എ ആർ എക്സ് എന്നിവർ ചേരനാണ് ഇതിന്റെ ഹിന്ദി വരികൾ രചിച്ചത്.

ചമത് സംഗീത് ഈണം നൽകിയ ഇതിന്റെ ഒറിജിനൽ വേർഷൻ അലമ്പിച്ചിരിക്കുന്നത്യോഹാനി, സതീശൻ എന്നിവർ ചേർന്നാണ്, ഡ്യൂളർ എ ആർ എക്സ് ആണ് ഇതിന്റെ വരികൾ രചിച്ചത്. ഹിന്ദി വേർഷന് വേണ്ടി മേലോട്ട് ഡി റാപ് വരികൾ രചിച്ചപ്പോൾ ഗണേഷ് ഹെഗ്‌ടേയാണ് ഇതിനു വേണ്ടി നിർത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രണ്ടു ദിവസം മുൻപാണ് ഈ വിഡിയോ റിലീസ് ആയത്. റിലീസ് ആയ ഇതിനോടകം തന്നെ രണ്ടര കോടി കാഴ്ച കാരെ ആണ് ലഭിച്ചിരിക്കുന്നത്.

ടി സീരിസിന്റെ യൂ ട്യൂബ് ചാനലിലാണ് ഈ വിഡിയോ സോങ് റിലീസ് ചെയ്തത്.
ഇന്ദ്ര കുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി ചിത്രം ദീവാലി സമയത്ത് റിലീസ് ആയി ആരാധകർക്ക് മുന്നിൽ എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

പ്രേക്ഷക ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മി അഭിനയിച്ച പൊന്നിയിൻ സെൽവനിലെ മനോഹര ഗാനം..!

ഈ വരുന്ന സെപ്റ്റംബർ മുപ്പതിന് തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ചോളന്മാർ 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിൽ പറയുന്നത് . മണിരത്നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രം തമിഴ്, മലയാളം , തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും പുറത്തിറങ്ങും.

ഈ ചിത്രത്തിന്റെ ടീസർ , ട്രൈലർ , ഗാനങ്ങൾ എന്നിവയെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. അവയെല്ലാം ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവരിക്കുകയാണ്. അലൈകടൽ എന്ന തമിഴ് ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ശിവ ആനന്ദ് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അന്താര നന്ദി ആണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം
ഒരുക്കിയിരിക്കുന്നത് എ.ആർ റഹ്മാൻ ആണ്. മലയാളത്തിന്റെ യുവ നടി ഐശ്വര്യ ലക്ഷ്മിയാണ് ഈ ഗാനത്തിൽ നിറഞ്ഞ് നിൽക്കുന്നത് . തമിഴ് താരം കാർത്തിയേയും വീഡിയോയിൽ കാണാം. ഇരുവരുടേയും ചിത്രത്തിലെ സ്റ്റിൽസ് ഉൾപ്പെടുത്തി കൊണ്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനരംഗത്തിൽ അതീവ ഗ്ലാമറസ് ആയി തന്നെ ഐശ്വര്യ ലക്ഷ്മിയെ കാണാം. തെന്നിന്ത്യയിൽ ശോഭിച്ച് കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.

അഞ്ച് ഭാഗങ്ങൾ ഉള്ള കൽക്കി കൃഷ്ണമൂർത്തി എഴുതിയ പൊന്നിയിൻ സെൽവനെന്ന ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നടൻ ചിയാൻ വിക്രം ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ ആയാണ് വിക്രം ഈ ചിത്രത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഐശ്വര്യ റായ്, ജയം രവി, തൃഷ, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. രവി വർമ്മൻ ആണ് ഈ ചിത്രത്തിന് കാമറ കൈകാര്യം ചെയ്തത് . ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് .

ഹൃദ്വിക് റോഷൻൻ്റെ കിടിലൻ ഡാൻസുമായി വിക്രം വേദയിലെ ആൽക്കഹോളിക്ക വീഡിയോ സോങ്ങ് കാണാം..

സെപ്തംബർ 30 ന് റിലീസിന് ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് വിക്രം വേദ. ഹൃദ്വിക് റോഷൻ , സൈഫ് അലി ഖാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങള അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പുഷകർ – ഗായത്രി ടീം ആണ് . ഈ ചിത്രത്തിലെ ഒരു കിടിലൻ ഡാൻസ് നമ്പർ ഗാനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറുകയാണ്. ആൽക്കഹോളിയ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ടി സീരിസ് യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

നിരവധി കാഴ്ചക്കാരെ നേടിയ ഈ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. നടൻ ഹൃദ്വിക് റോഷൻ ആണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് . അദ്ദേഹത്തിന്റെ കിടിലൻ നൃത്ത ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റും. മനോജ് മൻടാഷിർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിശാൽ , ഷേയ്ക്കർ എന്നിവരാണ് . വിശാൽ , ഷേയ്ക്കർ, സ്നിഗ്ദജിത്ത്, ഭൗമിക് , അനന്യ ചക്രബർത്തി എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗണേഷ് ഹെഡ്ജെ ആണ് കൊറിയോഗ്രഫർ . മേഘ്ദീപ് ബോസ് ആണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്.

പുഷകർ – ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ അതേ പേരിലുള്ള ഹിന്ദി പതിപ്പാണ് ഈ ചിത്രം. ചിത്രത്തിൽ വിക്രം എന്ന പോലീസ് ഉദ്യോഗസ്ഥനായി സൈഫ് അലി ഖാനും വേദ എന്ന ഗുണ്ട സംഘ തലവനായി ഹൃദ്വിക് റോഷനും വേഷമിടുന്നു. ഇവരെ കൂടാതെ ഈ ചിത്രത്തിൽ രാധിക ആപ്തെ, രോഹിത് സറഫ് , യോഗിത ബിഹാനി, ഷറിബ് ഹാഷ്മി, സത്യദീപ് മിശ്ര എന്നിവരും വേഷമിടുന്നു . പി.എസ്. വിനോദ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റിച്ചാർഡ് കെൽവിൻ എ ആണ്. പുഷ്കർ – ഗായത്രി തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. ഈ ചിത്രം നിർമ്മിക്കുന്നത് എസ്. ശശികാന്ത്, ചക്രവർത്തി , രാമചന്ദ്ര, വിവേക് അഗർവാൾ, ദൂഷൻ കുമാർ എന്നിവ ചേർന്നാണ്. ഹൃദ്വിക് റോഷൻ , സൈഫ് അലി ഖാൻ കൂട്ടുകെട്ടിന്റെ ഗംഭീര പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ .

ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ നേനെ വാസ്തുന്ന.. ടീസർ കാണാം..!

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് നേനെ വാസ്തുന്ന . ശ്രീ രാഘവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സരിഗമ തെലുങ്കു യൂടൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് . ഏറെ വ്യത്യസ്തമായ ഒരു ടീസർ എന്ന് തന്നെ ഇതിനെ പറയേണ്ടി വരും. ഒന്നര മിനുട്ടോളം ദൈർഘ്യമുള്ള ഈ ടീസറിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ഡയലോഗുകളോ ഒന്നുമില്ല. ഒരു പശ്ചാത്തല സംഗീതം മാത്രം ടീസറിന്റെ ആരംഭം മുതൽ അവസാനം വരെയുള്ളത്. അത് തന്നെയാണ് ഈ ടീസറിനെ വ്യത്യസ്തമാക്കുന്നത് .

ഈ ചിത്രത്തിൽ ഇരട്ട വേഷങ്ങളിലാണ് ധനുഷ് എത്തുന്നതെന്ന് മനസ്സിലാക്കാം. ഒന്ന് ഒരു ചെറുപ്പക്കാരന്റെ രൂപത്തിൽ ആണെങ്കിൽ മറ്റൊന്ന് ഒരു മധ്യ വയസ്ക്കന്റെ രൂപത്തിലും . ചിത്രത്തിൽ നായകനായും പ്രതിനായകനായും എത്തുന്നത് ധനുഷ് തന്നെ ആയിരിക്കും എന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്. ധനുഷ് അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളുടെ കുടുംബത്തേയും അവരുടെ സ്വഭാവത്തേയും ഈ ടീസറിൽ കാണിക്കുന്നുണ്ട്. ഒന്ന് ശക്തനായ കഥാപാത്രം ആണെങ്കിൽ മറ്റൊന്ന് ഭയപ്പാടോടെ ജീവിക്കുന്ന അശക്തനായ ഒരു കഥാപാത്രമാണ് . ഒരവസരത്തിൽ ഇരുവരും നേർക്കു നേർ ഏറ്റുമുട്ടുന്നുണ്ട്. ധനുഷിന്റെ വേറിട്ട മറ്റൊരു കഥാപാത്രത്തെ ചിത്രത്തിൽ കാണാൻ സാധിക്കും.

യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടീസറിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും അദ്ദേഹം തന്നെയാണ്. വി ക്രിയേഷൻ നിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കലൈപ്പുളി എസ് താണു ആണ് . ഗീത ആർട്ട്സ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭുവൻ ശ്രീനിവാസൻ ആണ്. ദിലീപ് സുബ്ബരയ്യൻ, സ്റ്റൺ ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ധനുഷിനെ കൂടാതെ എല്ലി അവ്‌ർ റാം, ഇന്ദുജ , യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നായകനായും പ്രതിനായകനായും ധനുഷ് എത്തുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Scroll to Top