ഇപ്പോഴും തിയറ്ററുകളിൽ ഗംഭീര വിജയം കാഴ്ചവച്ച് മുന്നേറുന്ന ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രമാണ് കടുവ. ഈ ബിഗ് ബഡ്ജറ്റ് മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം വമ്പൻ ബോക്സ് ഓഫീസ് വിജയമാണ് നേടുന്നത്. ചിത്രത്തിന്റെ ഒരു സക്സസ് ടീസറും വീഡിയോ ഗാനവും അത്യുഗ്രൻ ഫൈറ്റ് സീൻ വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നടൻ പൃഥ്വിരാജിന്റെ ഒരു മാസ്സ് സീൻ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. മാജിക് ഫ്രെയിംസിന്റെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ വീഡിയോയിൽ പോലീസ് സ്റ്റേഷനിൽ അരങ്ങേറുന്ന കിടിലൻ രംഗമാണ് കാണാൻ സാധിക്കുന്നത്. പൃഥ്വിരാജും നടൻ കലാഭവൻ ഷാജോണും തമ്മിലുള്ള ഒരു മാസ്സ് സീൻ ആണിത്.
ഇവരെ കൂടാതെ സംയുക്ത മേനോൻ , അർജുൻ അശോകൻ, അജു വർഗീസ്, സീമ, രാഹുൽ മാധവ്, സിദ്ദിഖ്, സുദേവ് നായർ,വിജയ രാഘവൻ, ദിലീഷ് പോത്തൻ, വൃദ്ധി വിശാൽ, ജനാർദ്ദനൻ, പ്രിയങ്ക , മീനാക്ഷി, സച്ചിൻ കടേക്കർ , റീന മാത്യൂസ്, ജൈസ് ജോസ്, കൊച്ചു പ്രേമൻ, അബു സലിം , അലൻസിയർ , സായി കുമാർ, ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് .
മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ് . വൈഭവ് എം ആണ് ഇതിലെ സംഭാഷണങ്ങൾ തയ്യാറാക്കിയത് . അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ് .
https://youtu.be/D67bpCgzqdo?si=wA-ogAt_YCXSNo7Z
https://youtu.be/i2oeV99uE_Y?si=vR_oRmhMgyu8Tod5
The anticipation surrounding the latest Malayalam film, "Vayassethrayayi Muppathi", has reached a crescendo with the…
Kanguva - Sizzle Teaser Movie Credits The highly anticipated movie, "Kanguva," is set to sizzle…