മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ എന്ന് വിശേഷിപ്പിക്കുന്ന നടൻ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കുന്ന പുത്തൻ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു ലുക്കിൽ ചാക്കോച്ചൻ എത്തുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത് ഈ അടുത്താണ്. മമ്മൂട്ടിയെ നായകനാക്കി ഭരതന്റെ സംവിധാന മികവിൽ 1985ല്‍ പുറത്തുവന്ന കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഈ പുത്തൻ ഗാനം .
സോഷ്യൽ മീഡിയ പേജിലൂടെ ഈ ഗാനം റിലീസ് ചെയ്തത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ് . പുറത്തിറങ്ങി നിമിഷങ്ങൾകകം ഈ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്. ഈ ഗാന രംഗത്തിൽ നടൻ ചാക്കോച്ചൻ കാഴ്ചവയ്ക്കുന്ന ഡാൻസ് ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത് മുൻപെങ്ങും പ്രേക്ഷകർ കാണാത്ത രൂപത്തിലും ഭാവത്തിലും ആണ്. രൂപം പോലെ തന്നെ ഈ ഗാനത്തിൽ അദ്ദേഹം കാഴ്ചവയ്ക്കുന്ന നൃത്ത ചുവടുകൾക്കും ഏറെ പ്രത്യേകതകൾ ഉണ്ട്.
ഏതായാലും ഇരുകയ്യും നീട്ടി പ്രേക്ഷകർ ഈ വീഡിയോ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോൾ ഇതാ ട്രെൻഡിംഗ് ആയ ഈ ഗാനത്തിന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ കുറിച്ച വാക്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മുപ്പത്തിയേഴു വർഷം മുൻപ് ഈ ഗാനത്തിന് ഈണം നൽകിയത് ഔസേപ്പച്ചൻ ആണ്.
“ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത 37 വർഷം മുന്നേ ഉള്ള ഈ ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം . കീബോർഡ് എ .ആർ.റഹ്മാൻ, ഗിറ്റാർ ജോൺ ആന്റണി, ഡ്രംസ് ശിവമണി എന്നിവർ ആയിരുന്നു അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നത് . അത് ഓർമപ്പെടുത്തുന്ന രീതിയിൽ പുനർ സൃഷ്ടിച്ച ഓർക്കസ്ട്രേഷനൊപ്പം ഹൃദയത്തിൽ തൊടുന്ന ആബിജു നാരായണന്റെ ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി”. തന്റെ ഫേസ്ബുക് പേജിൽ ഔസേപ്പച്ചൻ കുറിച്ചത് ഇങ്ങനെയായിരുന്നു.
ഒ.എന്‍.വി കുറുപ്പ് രചന നിർവഹിച്ച് ഔസേപ്പച്ചന് സംഗീതം പകർന്ന ഈ ഗാനം ആദ്യം ആലപിച്ചത് ഗാന ഗന്ധർവ്വൻ യേശുദാസ് ആണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിൽ കൊഴുമ്മല്‍ രാജീവന് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. രതീഷ് പൊതുവാൾ ഒരുക്കിയ മികച്ച ചിത്രങ്ങളായ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ്.
https://youtu.be/D67bpCgzqdo?si=wA-ogAt_YCXSNo7Z
https://youtu.be/i2oeV99uE_Y?si=vR_oRmhMgyu8Tod5
The anticipation surrounding the latest Malayalam film, "Vayassethrayayi Muppathi", has reached a crescendo with the…
Kanguva - Sizzle Teaser Movie Credits The highly anticipated movie, "Kanguva," is set to sizzle…