Categories: Movies updates

മിന്നൽ മുരളിയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയ ചില ദൃശ്യങ്ങൾ.! വീഡിയോ കാണാം..

ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് റിലീസ് ചെയ്ത ടോവിനോ ചിത്രം മിന്നൽ മുരളി സോഷ്യൽ മീഡിയയിൽ ഒരു ചർച്ച വിഷയമായി മാറിയിരിക്കുകയാണ് . ബേസിൽ ജോസഫ് സംവിധാന മികവിൽ പുറത്തിറങ്ങിയ ഈ സൂപ്പർ ഹീറോ ചിത്രത്തിന്റെ എല്ലാ തലവും ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം രാജ്യാതിർത്തികൾ കടന്നും മികച്ച പ്രതികരണങ്ങൾ കരസ്ഥമാക്കുന്നു.


നെറ്റ്ഫ്ലിക്സിന്റെ ടോപ് 10ൽ ഒന്നാമനായി എത്തിനിൽക്കുകയാണ് സൂപ്പർ ഹീറോ മിന്നൽ മുരളി. ഇപ്പോൾ പ്രേക്ഷകരിൽ ചിലർ മിന്നൽ മുരളി എന്ന ചിത്രത്തിലെ സംവിധായകന്റെ ബ്രില്യൻസ് ഒന്നൊന്നായി കാഴ്ചക്കാരുടെ മുന്നിലേക്ക് നിരത്തുകയാണ് . സിനിമ കാണുന്ന പ്രേക്ഷകരിൽ ചിലർ ശ്രദ്ധിക്കാതെ പോകുന്ന എന്നാൽ, വളരെ ഡിറ്റയിലിങ് ആയി സിനിമയിൽ കൊടുത്തിരിക്കുന്ന രംഗങ്ങൾ കണ്ടുപിടിച്ച് വിശദീകരിക്കുകയാണ് ചിലർ . കുറുക്കൻമൂല എന്ന സാങ്കൽപിക ഗ്രാമത്തിൽ മാത്രം കണ്ടുവരുന്ന ചില ബ്രാൻഡുകളും വാഹനങ്ങളുടെ കെ എം എന്ന രജിസ്ട്രേഷനും തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുന്നത്.


ഈ നിരൂപകർ ചിത്രത്തിൽ സാധാരണ പ്രേക്ഷകർ ഒരു മിന്നായം പോലെ ശ്രദ്ധിക്കാതെ പോയ ചിത്രത്തിലെ ബ്രില്യൻസായ കാര്യങ്ങളാണ് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ കണ്ട സൽസ മദ്യം, മിഥുനത്തിലെ സേതുമാധവന്റെ സ്വപ്നമായ ദാക്ഷായണി ബിസ്കറ്റ് എന്നിവയാണ് അതിൽ ചിലത്.

കുറുക്കൻ മൂല എന്ന ഗ്രാമത്തിൽ എത്തുമ്പോൾ പെപ്സി പെസ്പി ആകുന്നതും പ്യുമ പോമയും അഡിഡാസ് അബിബാസും ഒക്കെ ആയി മാറുന്നതാണ് ഇവിടെ ഇവർ പറയുന്നത്. ഒരു മിന്നായം പോലെ കടന്നു പോകുന്ന ഇത്തരം കാര്യങ്ങൾക്ക് വിശദീകരണം നൽകുന്നവരുടെ ബ്രില്യൻസും ഒട്ടും മോശമല്ല.

CINEMA PRANTHAN