മാസ്റ്റർ ഡയറക്ടർ മണി രത്നത്തിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ പ്രേക്ഷകരുടെ മുന്നിലേക്ക് ഈ മാസം എത്തുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രൈലെർ വൈറലായി മാറുകയാണ്. ട്രൈലെർ നൽകുന്ന സൂചന പ്രകാരം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയമാണ് ഈ ചിത്രത്തിലൊരുക്കി വെച്ചിരിക്കുന്നതെന്നാണ്. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രൈലെർ റിലീസ് എന്നിവ നടന്നത് സൂപ്പർ സ്റ്റാർ രജനികാന്ത്, ഉലകനായകൻ കമൽ ഹാസൻ എന്നിവർ ഇന്നലെ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് . ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത് സെപ്റ്റംബർ മുപ്പതിനാണ് . രണ്ട് ഭാഗങ്ങളായി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം തമിഴിൽ മാത്രമല്ല മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറക്കും. ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് . പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള കൽക്കി കൃഷ്ണമൂർത്തിയുടെ ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.
ചിയാൻ വിക്രം ചിത്രത്തിൽ വേഷമിടുന്നത് ചോള സാമ്രാജ്യത്തിന്റെ രാജാവായ ആദിത്യ കരികാലൻ ആയാണ്. ഇദ്ദേഹത്തെ കൂടാതെ ഈ ചിത്രത്തിൽ കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, റഹ്മാന്, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയത്. രവി വർമ്മൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. ഇളങ്കോ കുമാരവേൽ , സംവിധായകൻ മണി ര്തനം എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, മണി രത്നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
https://youtu.be/D67bpCgzqdo?si=wA-ogAt_YCXSNo7Z
https://youtu.be/i2oeV99uE_Y?si=vR_oRmhMgyu8Tod5
The anticipation surrounding the latest Malayalam film, "Vayassethrayayi Muppathi", has reached a crescendo with the…
Kanguva - Sizzle Teaser Movie Credits The highly anticipated movie, "Kanguva," is set to sizzle…
Introducing the Video Song "Mandharam" from the Movie "Anchakkallakokkan" We are excited to present the…