“അര്യയയുടെ വിവാഹനിശ്ചയത്തിൽ സഹോദരി അഞ്ജനയുടെ ഹൃദയസ്പർശിയായ കുറിപ്പ്”

നടി ആര്യയും ബിഗ് ബോസ് താരമായ സിബിനും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങിൽ, ആര്യയുടെ സഹോദരി അഞ്ജന പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമായി. “നീയെനിക്ക് അമ്മയോളം പ്രിയപ്പെട്ടവളാണ്; ഇത് നമ്മുടെ അച്ഛന്റെ ആഗ്രഹം,” എന്നായിരുന്നു അഞ്ജനയുടെ വാക്കുകൾ. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

“ഉണ്ണി മുകുന്ദൻ വിപിന്‍ കുമാറിനെ മര്‍ദിച്ചത് ശരിയെന്ന് സംവിധായകന്‍ ജയൻ വന്നേരി”

മുൻ മാനേജർ വിപിൻ കുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന ആരോപണത്തിൽ, സംവിധായകൻ ജയൻ വന്നേരി ഉണ്ണിയെ പിന്തുണച്ച് രംഗത്തെത്തി. വിപിൻ മുൻപ് ഒരു പാൻ ഇന്ത്യൻ സിനിമയുടെ പദ്ധതിയെ sabbotage ചെയ്തതായി ജയൻ ആരോപിക്കുന്നു. വിപിന്‍ ഒരു അടിയുടെ കുറവുണ്ടായിരുന്നുവെന്നും, ഉണ്ണിയുടെ കൈയ്യിൽ നിന്ന് കിട്ടിയത് നല്ല കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മൂന്ന് മലയാള ചിത്രങ്ങൾ

മോഹൻലാൽ, ശോഭന എന്നിവർ അഭിനയിച്ച ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കോമഡി ഫാമിലി എന്റർടെയ്‌നർ ‘ജെറി’ സിംപ്ലിസൗത്തിൽ സ്ട്രീം ചെയ്യും, ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രം ലഭ്യമാണ്. ഡാൻസും മ്യൂസിക്കും പ്രാധാന്യമുള്ള ‘ഡാൻസ് പാർട്ടി’ മേയ് 30 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യാം.

“എന്റെ അറിവില്ലാതെ നടിയോട് വിവാഹ അഭ്യർത്ഥന നടത്തി; 5 വർഷത്തേക്ക് ഡേറ്റില്ലെന്ന് പ്രചരിപ്പിച്ചു”: വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ

മുൻ മാനേജർ വിപിൻ കുമാറിനെതിരെ ഉണ്ണി മുകുന്ദൻ ആരോപണങ്ങൾ ഉന്നയിച്ചു. വിപിൻ തന്റെ അറിവില്ലാതെ ഒരു നടിയോട് വിവാഹ അഭ്യർത്ഥന നടത്തിയെന്നും, തന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും ഉണ്ണി പറഞ്ഞു. വിപിൻ മാനേജർ ആയിരുന്നില്ലെന്നും, സിസിടിവി ദൃശ്യങ്ങൾ ആരോപണങ്ങൾ തള്ളിക്കളയുമെന്ന് ഉണ്ണി വ്യക്തമാക്കി.

കോസ്റ്റാറിക്കയിലെ കാഴ്ചകളിൽ നിഖിലയും റിമയും: യാത്രാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ നിഖില വിമലും റിമ കല്ലിങ്ങലും കോസ്റ്റാറിക്കയിൽ നടത്തിയ അവധിക്കാല യാത്രയുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സുന്ദരമായ പ്രകൃതിദൃശ്യങ്ങൾക്കിടയിൽ ഇരുവരും ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരെ ആകർഷിച്ചു. നിഖില വിമലിന്റെ ‘അഴകിയ ലൈല’ ലുക്കും റിമയുടെ സ്റ്റൈലിഷ് അവതാരവും ശ്രദ്ധേയമായി. ഈ ചിത്രങ്ങൾ ആരാധകരിൽ വലിയ പ്രതികരണങ്ങൾ ഉണർത്തി. മലയാള സിനിമയിലെ യുവതാരങ്ങളായ നിഖില വിമലും റിമ കല്ലിങ്ങലും കോസ്റ്റാറിക്കയിൽ നടത്തിയ അവധിക്കാല യാത്രയുടെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. […]

‘പാസ് പാസ്’; വിജയാഘോഷവുമായി മീനാക്ഷി അനൂപ്

സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായ നടി മീനാക്ഷി അനൂപ് വീണ്ടും വാര്‍ത്തയിലാണിപ്പോള്‍. പല സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടിയാണ് മീനാക്ഷി. ഇപ്പോള്‍ ഒരു വിദ്യാര്‍ഥിനിയായി തന്റെ വിജയം ആഘോഷിക്കുകയാണ് താരം. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ ഫസ്റ്റ് ഇയറിന്റെ രണ്ടാം സെമസ്റ്റര്‍ ഫലമാണ് മീനാക്ഷി പങ്കുവെച്ചത്. രണ്ടു A+, ഒരു A, രണ്ട് B+, ഒരു B എന്നിങ്ങനെയാണ് താരം നേടിയത്. ഫലം ലഭിച്ചപ്പോള്‍ ആ സന്തോഷം മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. “പാസ് പാസ്” എന്ന ക്യാപ്ഷനോടെയായിരുന്നു അതു. […]

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നന്ന് മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് പണി കിട്ടിയത്.പിഴയായി 25,000 രൂപ അടയ്ക്കാനാണ് നോട്ടീസ്. ഗായകന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. നാലു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ മന്ത്രി എം ബി രാജേഷിനെ […]

സിനിമയിൽ ആരുമല്ലാതിരുന്ന കാലത്ത് എന്നെ ചേർത്ത് നിർത്തിയ മനുഷ്യനാണ് അദ്ദേഹം! മമ്മൂട്ടി

മലയാള സിനിമ ലോകത്തെ പ്രഗത്ഭ നടന്മാരിൽ ഏറ്റവും മുന്നിലുള്ള ആളാണ് ജനാർദ്ദനൻ, വർഷങ്ങളായി സിനിമ മേഖലയിൽ നിറ സാന്നിധ്യമായി നിൽക്കുന്ന അദ്ദേഹത്തെ കുറിച്ച് ഇപ്പോഴിതാ മമ്മൂട്ടി പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സീ കേരളം അവാര്‍ഡ് നിശയിലാണ് താരം സംസാരിച്ചത്. തന്റെ കരിയറിന്റെ തുടക്കത്തിൽ ജനാർദ്ദനൻ തനിക്ക് നൽകിയ ആത്മധൈര്യത്തെ കുറിച്ചാണ് മമ്മൂട്ടി വാ തോരാതെ സംസാരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജനാര്‍ദ്ദനന്‍ ചേട്ടനാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. ഞങ്ങളൊരു […]

മമ്മൂക്കയിലൂടെയാണ് ഞാൻ മലയാള സിനിമയിലെ രീതികളെ കുറിച്ച് പഠിക്കുന്നത്! മധുബാല

യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, ഭാനു പ്രിയ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്ന അഴകൻ എന്ന തമിഴ് ചിത്രമായിരുന്നു തന്റെ ആദ്യ ചിത്രമെന്നും, ആ സിനിമയിലൂടെയാണ് മലയാള സിനിമയോട് തനിക്ക് അടുപ്പം തുടങ്ങുന്നതെന്നും മമ്മൂട്ടി അന്ന് തന്നെ സൂപ്പർ സ്റ്റാറാണെന്നും, മലയാള സിനിമയുടെ രീതികളൊക്കെ അന്നാണ് താൻ […]

ടവ്വൽ ഉടുത്ത സീനിൽ സിൽക് സ്മിത എന്നെ അടിച്ചു. ഞാൻ നാണം കെടാതിരിക്കാനാണെന്ന് പിന്നീട് മനസ്സിലായി!ഷക്കീല

പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. എൺപതുകളിൽ മാദക താരമായി തരംഗം സൃഷ്ടിച്ച സിൽക് സ്മിത വൻ ആരാധക വൃന്ദം സൃഷ്ടിച്ചു. സിൽക് സ്മിതയു‌ടെ ഐറ്റം ഡാൻസുണ്ടെങ്കിൽ പ്രേക്ഷകർ തിയറ്ററുകളിൽ ഇടിച്ച് കയറിയ കാലഘട്ടം. മുൻനിര നായിക ന‌ടിമാരേക്കാൾ താര മൂല്യം പലപ്പോഴും സിൽക് സ്മിതയ്ക്ക് ലഭിച്ചു. സിൽക് സ്മിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണിപ്പോൾ നടി ഷക്കീല. തന്റെ ആദ്യ സിനിമ സിൽക് സ്മിതയ്ക്കൊപ്പമായിരുന്നെന്ന് ഷക്കീല പറയുന്നത്. ഒരു ഷോട്ടിൽ അവർ എന്നെ അടിച്ചു. ആ ദേഷ്യത്തിൽ ഞാൻ […]