40 അടി താഴ്ചയിൽ ഫഹദിൻ്റെ സാഹസിക അഭിനയം..! മലയൻ കുഞ്ഞ് മേക്കിങ് വീഡിയോ കാണാം..

ജൂലൈ 22 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മലയൻ കുഞ്ഞ് . അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഒരുക്കുന്നത് നവാഗതനായ സജിമോൻ പ്രഭാകർ ആണ് . കേരളത്തിലെ ഹൈറേഞ്ചുകളിൽ സംഭവിച്ച യഥാർത്ഥ മണ്ണിടിച്ചലിനെ ആസ്പതമാക്കി ഒരുക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം . ഈ അടുത്താണ് മലയൻ കുഞ്ഞിന്റെ ഒഫീഷ്യൽ ട്രൈലർ പുറത്തുവിട്ടത്. മണ്ണിടിച്ചലിന്റെ തീവ്ര രംഗങ്ങളും അതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുന്ന നടൻ ഫഹദ് ഫാസിലിനേയുമാണ് ഈ ട്രൈലർ രംഗങ്ങളിൽ കാണാൻ സാധിച്ചത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ ഒരുക്കിയ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുയാണ്.

രണ്ടര മിനുട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ചിത്രത്തിലെ മണ്ണിടിച്ചൽ രംഗങ്ങളുടെ ഭാഗമാണ് കാണിച്ചിരിക്കുന്നത് . നിരവധി പേരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. പാറക്കെട്ടുകൾ തയ്യാറാക്കുന്നതും മൃഗങ്ങളെയും ഉണ്ടാക്കിയെടുക്കുന്നതുമെല്ലാം നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും. ഒട്ടേറെ അണിയറ പ്രവർത്തകരുടെ കഠിനാധ്വാനവും ഒപ്പം നടൻ ഫഹദ് ഫാസിലിന്റെ അഭിനയത്തോടുള്ള ആത്മാർത്ഥയും ഈ വീഡിയോയിൽ കാണാം.

മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഈ ചിത്രം നിർമ്മിക്കുന്നത് ഫഹദിന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ ഫാസിൽ ആണ് . സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് . രജീഷ വിജയൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ദീപക് പറമ്പോൾ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് നിർവഹിക്കുന്നത് അർജുൻ ബെൻ ആണ് .

Post a Comment

Previous Post Next Post