ഭൂതമായി പ്രഭു ദേവ...! രമ്യ നമ്പീശൻ നായികയായി എത്തുന്ന മൈ ഡിയർ ഭൂതം ട്രൈലർ കാണാം..

എൻ. രാഘവൻ സംവിധാനം ചെയ്ത് പ്രഭുദേവ, മാസ്റ്റർ അശ്വന്ത് അശോക് കുമാർ , രമ്യ നമ്പീശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി ഈ അടുത്ത് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് മൈ ഡിയർ ഭൂതം. മൈ ഡിയർ ഭൂതം എന്ന ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക്ക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രഭുദേവയും മാസ്റ്റർ അശ്വന്ത് അശോകും ചേർന്നുള്ള ഒരു രസകരമായ രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഭൂതമായാണ് പ്രഭുദേവ എത്തുന്നത്. അശ്വന്ത് അശോകിന്റെ അമ്മയായി വേഷമിടുന്നത് രമ്യ നമ്പീശനാണ്.

ഈ വീഡിയോയിൽ അശ്വന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ഭൂതം പറയുന്നുണ്ട് ശിലയിൽ തറച്ചിരുന്ന തന്നെ മോചിപ്പിച്ചത് താൻ ആണെന്നും അതുകൊണ്ട് നമ്മൾ ഇനി ഫ്രണ്ട്സ് ആണെന്നും . എന്നാൽ ഈ രൂപത്തിൽ കാണുമ്പോൾ ഭയം തോന്നുന്നു എന്ന് പറയുന്ന കുട്ടിയ്ക്ക് മുന്നിൽ അവനെ രസിപ്പിക്കുന്ന രീതിയിൽ പല വേഷത്തിലും എത്തുന്ന ഭൂതത്തെ കാണാം. വളരെ രസകരമായ ഒരു സ്നീക്ക് പീക്ക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടാൻ സാധിക്കും. അശ്വന്ത് അവതരിപ്പിക്കുന്ന ബാല കഥാപാത്രത്തെ ചുറ്റി പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

സംവിധായകൻ എൻ. രാഘവൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി പിള്ളൈ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. യുഗ ഭാരതി വരികൾ രചിച്ച ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് ഡി. ഇമ്മൻ ആണ് . ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് യു കെ സെന്തിൽ കുമാർ ആണ്. സാൻ ലോകേഷ് ആണ് എഡിറ്റർ.

Post a Comment

Previous Post Next Post