ജെല്ലികെട്ട് കഥയുമായി സൂര്യയുടെ വാടിവാസൽ.. ടീസർ കാണാം..

സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ വെട്രിമാരൻ മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് വാടിവാസൽ . ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി സിനിമാ പ്രേമികളും സൂര്യ ആരാധകരും ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ബിഹൈൻഡ് വുഡ്‌സ് പുരസ്കാര വേദിയിൽ അവാർഡ് സ്വീകരിക്കാൻ എത്തിയ സംവിധായകൻ വെട്രിമാരൻ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഈ ചിത്രം അതിന്റെ പ്രാരംഭ ഘട്ട ജോലിയിലാണെന്നും അതിനോടനുബന്ധിച്ച് 2 ദിവസത്തെ ടെസ്റ്റ് ഷൂട്ട് തങ്ങൾ നടത്തി നോക്കിയെന്നും അദ്ദേഹം ആ വേദിയിൽ പറഞ്ഞു . ഇപ്പോഴിതാ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം നടന്ന സൂര്യയുടെ ജന്മദിനാഘോഷത്തിൽ ആശംസകൾ നേർന്നു കൊണ്ട് ആ ടെസ്റ്റ് ഷൂട്ട് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് . വെറും ഒരു മിനിറ്റും നാല് സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

ഇപ്പോഴിതാ നടൻ സൂര്യ സ്വന്തമായി രണ്ട് ജെല്ലിക്കെട്ട് കാളകളെ വാങ്ങി പരിശീലനം നടത്തുകയാണ്. ഈ പരിശീലനം ചിത്രത്തിൽ കാളയുമായുള്ള സംഘട്ടനങ്ങൾ പരിചയമാകുന്നതിനു വേണ്ടിയാണ് . സൂര്യ ആ കാളകളെ പരിപാലിക്കുന്നത് തന്റെ വീട്ടിൽ നിർത്തിയാണ് മാത്രമല്ല ജെല്ലിക്കെട്ടിൽ പരിചയസമ്പന്നരായ ആളുകളുടെ സഹായത്തോടെ താരം സംഘട്ടനത്തിനായ പരിശീലിക്കുന്നതുമെന്നും സംവിധായകൻ വെട്രിമാരൻ പറഞ്ഞിരുന്നു.

ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് വെട്രിമാരൻ ഒരുക്കിയ വമ്പൻ ചിത്രങ്ങളായ അസുരൻ, കർണ്ണൻ തുടങ്ങിയവ നിർമ്മിച്ച കലൈപുലി എസ് താണു ആണ് . സി.എസ്. ചെല്ലപ്പയുടെ ജെല്ലിക്കെട്ട് പശ്ചാത്തലമായുള്ള വടിവാസൽ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഈ ചിത്രം ചർച്ച ചെയ്യുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു പ്രമേയമാണ് എന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ സൂര്യ ചെയ്തു കൊണ്ടിരിക്കുന്നത് ബാല സംവിധാനം ചെയ്യുന്ന വണങ്കാന്‍ എന്ന ചിത്രമാണ് .

Post a Comment

Previous Post Next Post