ഗംഭീര അക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ബിജു മേനോൻ ചിത്രം "ഒരു തെക്കൻ തല്ല് കേസ്".. ടീസർ കാണാം..

മികച്ച സഹനടനുള്ള നാഷ്ണൽ അവാർഡ് കരസ്ഥമാക്കിയ നടൻ ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. E4 എന്റർടൈൻമെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. എൺപതുകളുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിന്റെ പേര് പോലെ തന്നെ കിടിലൻ തല്ലാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്.

ബിജു മേനോനെ കൂടാതെ റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വ്യത്യസ്തമായ വേഷ പകർച്ചയിലാണ് ബിജു മേനോനും റോഷൻ മാത്യുവും ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ അമ്മിണിപ്പിള്ള എന്ന കഥാപാത്രമായാണ് ബിജു മേനോൻ വേഷമിടുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് പത്മപ്രിയ നായിക വേഷത്തിൽ തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

രാജേഷ് പിന്നാടൻ രചന നിർവഹിച്ച ഈ ചിത്രം ജി.ആർ ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുക്കേസ് എന്ന കഥയെ ആസ്പതമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അഖിൽ കവലയൂർ, അശ്വത് ലാൽ , രെജു ശിവദാസ് , അരുൺ , അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്ചുതാനന്ദൻ , ശശി വാളൂരൻ , നീരജ രാജേന്ദ്രൻ , ജയരാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. അൻവർ അലി വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസ് ആണ് .

മുകേഷ് ആർ മേത്ത , സുനിൽ എ.കെ, സി വി സാരതി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്ത് ആണ് . സുന്ദർ , മാഫിയ ശശി എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post