ആരാധകരെ പോട്ടി ചിരിപ്പിക്കാൻ ടൊവിനോ കോമഡി ആക്ഷൻ ചിത്രം തല്ലുമാല.. ട്രൈലർ കാണാം..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല . ഓഗസ്റ്റ് 12 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു കോമഡി ആക്ഷൻ ചിത്രമായ തല്ലുമാലയുടെ വളരെ രസകരമായ ഒരു ട്രൈലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോമഡി രംഗങ്ങൾക്കൊപ്പം അടിയോടടിയുമായി നടൻ ടൊവിനോയും എത്തുന്നു. മണവാളൻ വസീം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.

താരത്തിന്റെ നായികയായി എത്തുന്നത് നടി കല്ല്യാണി പ്രിയദർശനുമാണ്. വ്ലാേഗർ ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്ല്യാണി അവതരിപ്പിക്കുന്നത്. നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ഇദ്ദേഹം ഒരു ഹാസ്യ വേഷമാണ് അവതരിപ്പിക്കുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം .

ഇവരെ കൂടാതെ ഷറഫുദ്ദീൻ , ചെമ്പൻ വിനോദ്, ലുഖ്മാൻ അവറാൻ , സ്വാതി ദാസ് പ്രഭു, അദ്രി ജോ, തൻവി റാം, വിനീത് കുമാർ , ജോണി ആന്റണി, ബിനു പപ്പു , അസിം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തയ്യാറാക്കിയത് മുഹ്സിൻ പരാരി ആണ് . വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയത് . ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫ് ആണ്.

Post a Comment

Previous Post Next Post