ഇതിൻ്റെ പിന്നിൽ നിൻ്റെ അപ്പൻ ആണെന്ന് ഉറപുള്ള ദിവസം പറ..! ശ്രദ്ധ നേടി "പാപ്പൻ" ട്രൈലർ..

ജൂലൈ 29 ന് റിലീസിന് ഒരുങ്ങുന്ന ആക്ഷൻ ഹീറോ സുരേഷ് ഗോപി ചിത്രമാണ് പാപ്പൻ. ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഗ്രാൻഡ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരു അത്യുഗ്രൻ ട്രൈലർ തന്നെയാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചുരുളഴിയാത്ത കൊലപാതകങ്ങളും അതേ തുടർന്നുള്ള അന്വേഷണവും എല്ലാം ആണ് ഈ ക്രൈം ത്രില്ലർ ഡ്രാമ ചിത്രത്തിന്റെ ട്രൈലറിൽ കാണാൻ സാധിക്കുന്നത്.

ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ് കാണാൻ സാധിക്കും എന്നത് ട്രൈലറിൽ നിന്ന് വ്യക്തമാണ്.

ജോഷി – സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ ഏറെ നാളുകൾക്ക് ശേഷം പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു വമ്പൻ ഹിറ്റായി മാറും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അച്ഛനും മകനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ആർ.ജെ ഷാൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ , നീത പിള്ള , നൈല ഉഷ, കനിഹ, ആശ ശരത്ത്, ചന്ദുനാഥ് , ടിനി ടോം, ഷമ്മി തിലകൻ , ജനാർദ്ദനൻ , രാഹുൽ മാധവ് , മാല പാർവതി, ശ്രീജിത്ത് രവി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചാപ്പിളളി , റാഫി മധീര എന്നിവർ ചേർന്നാണ് . ജേക്സ് ബിജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഛായാഗ്രാഹകൻ അജയ് ഡേവിഡ് കച്ചാപ്പിള്ളി ആണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം ശശിധരൻ ആണ്.

Post a Comment

Previous Post Next Post