സ്ത്രീകളെ ബഹുമാനിക്കണ്ട ഡോ.. അപമാനികാതെ ഇരുന്നുടെ..! തീയറ്ററിൽ ശ്രദ്ധ നേടിയ പാപ്പൻ... സക്സസ് ടീസർ കാണാം..

മലയാളത്തിലെ സൂപ്പർ ആക്ഷൻ സ്റ്റാർ ആയ സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പുത്തൻ ചിത്രം പാപ്പൻ ഇപ്പോഴും തിയറ്ററുകൾ കിടക്കി മുന്നേറുകയാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വലിയ ഹിറ്റായി മാറുകയാണ് പാപ്പൻ . ഈ ഹിറ്റ് ചിത്രത്തിന്റെ ആഗോള ഗ്രോസ് മുപ്പത് കോടിയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ചിത്രത്തിന്റെ സക്സസ് ടീസറുകളും ശ്രദ്ധ നേടുകയാണ്. ഇപ്പോൾ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാമത്തെ സക്സസ് ടീസർ സോഷ്യൽ മീഡിയയിൽ ബെറലായി മാറുകയാണ് .

നടി നീത പിള്ളൈയുടെ പോലീസ് കഥാപാത്രം പറയുന്ന ഒരു ശ്കതമായ ഡയലോഗോട് കൂടിയ സീനാണ് ഈ ടീസർ . സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നു കൂടെ എന്ന നീതയുടെ ഡയലോഗോടു കൂടിയ ഈ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. നീതയെ കൂടാതെ സുരേഷ് ഗോപി, ടിനി ടോം എന്നിവരും ഈ ടീസറിന്റെ ഭാഗമാകുന്നുണ്ട്. മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം കേരളത്തിന് പുറത്തും മികച്ച വിജയമാണ് കരസ്ഥമാകുന്നത്. കേരളത്തിൽ പാപ്പൻ പുറത്തിറങ്ങി ഒരാഴ്ച കഴിഞ്ഞാണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും പാപ്പൻ റിലീസ് ചെയ്യുന്നത്. എങ്കിലും ഇവിടങ്ങളിൽ എല്ലാം തന്നെ ഈ ചിത്രത്തിന് വളരെ മികച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്ന് .

എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായാണ് ഈ ചിത്രത്തിൽ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി വേഷമിടുന്നത്. അതി ഗംഭീരമായി തന്നെ ഈ കഥാപാത്രത്തെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രം ആർ ജെ ഷാൻ ആണ് രചിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തെ. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ നിർമ്മാണം നിർവഹിച്ച ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ് ഒരുക്കിയിരിക്കുന്നത് .

ടീസറിലെ കഥാപാത്രങ്ങളെ കൂടാതെ ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, നൈല ഉഷ, മാളവിക മേനോൻ, വിജയ രാഘവൻ, കനിഹ, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, മാല പാർവതി, ചന്ദുനാഥ്, അജ്മൽ അമീർ , ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

Post a Comment

Previous Post Next Post