ബാഹുബലിയെ വെല്ലാൻ മലയാളത്തിലെ ബ്രാഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! ട്രൈലർ കാണാം..

ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ ജീവിത കഥയെ മുൻ നിർത്തി സംവിധായകൻ വിനയൻ അണിയിച്ചൊരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് . സിജു വിൽസൺ നായകനായി എത്തുന്ന ഈ ചിത്രം ഓണം റിലീസായാണ് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ കഥയെ ആസ്പതമാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . താഴ്ന്ന ജാതിക്കാർ അനുഭവിച്ച ക്രൂരതകളാണ് ഈ ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം. അക്കാലത്ത് താഴ്ന്ന വർഗ്ഗക്കാർക്ക് അമ്പലങ്ങളിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല , മാത്രമല്ല താഴ്ന്ന ജാതിയിലെ സ്ത്രീകൾക്ക് മാറു മറയ്ക്കാനും അവകാശം ഉണ്ടായിരുന്നില്ല .

ഇതിനെതിരെയെല്ലാം പോരാടിയ നവോത്ഥാനനായകനാണ് ആറാട്ടുപ്പുഴ വേലായുധപണിക്കർ . അദ്ദേഹത്തിന്റെ ശക്തമായ പോരാട്ടമാണ് ഈ ചിത്രം പറയുന്നതെന്ന് ട്രൈലർ രംഗങ്ങൾ സൂചിപ്പിക്കുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ ആണ്. ഈ ചിത്രത്തിൽ അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, കയദു ലോഹർ, ഗോകുലം ഗോപാലൻ, സുദേവ് നായർ, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ, ദീപ്തി സതി, പൂനം ബജ്വ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ് എന്നിവരും അഭിനയിക്കുന്നുണ്ട്. വിനയൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post