പ്രേക്ഷക ശ്രദ്ധ നേടി തമിൾ മ്യൂസികൽ ആൽബം..! അയ്യേ പുള്ള സോങ്ങ് കാണാം..

മനോജ് കുമാർ ഒരുക്കിയ പുതിയ മ്യൂസിക് വീഡിയോ ആണ് ഏയ് പുള്ളേ. തിങ്ക് മ്യൂസിക് ഇന്ത്യ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . ശാന്തനു ഭാഗ്യരാജ് , അനുകൃതി വാസ് എന്നിവരാണ് ഈ വീഡിയോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ ചില മനോഹരമായ പ്രണയ രംഗങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലവരതൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കിരൺ സൂറത്ത് ആണ് .

അന്തോണി ദാസൻ ആണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ തിങ്ക് ഇന്ത്യയാണ് ഈ ഗാനത്തിന്റെ മ്യൂസിക് ലേബൽ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റുഡിയോ യൂണോ റെക്കോർഡ്സ് നിർമ്മിച്ച ഈ മ്യൂസിക് വീഡിയോയുടെ ഛായാഗ്രാഹകൻ ബാലാജി സുബ്രഹ്മണ്യം ആണ് . വീണ ജയപ്രകാശ് ആണ് എഡിറ്റർ. സുരേൻ ആണ് ഗാനത്തിന്റെ കൊറിയോഗ്രഫർ .

തമിഴിലെ ശ്രദ്ധേയ താരമാണ് ശാന്ത്നു ഭാഗ്യരാജ് . ഏയ്ഞ്ചൽ ജോൺ എന്ന മലയാള ചിത്രത്തിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രങ്ങളാണ് അമളി തുമളി, രാവണ കൂട്ടം എന്നിവ. ഫെമിന മിസ്സ് ഇന്ത്യ 2018 കീരീടം കൂടിയ താരമാണ് അനുകൃതി വാസ്. ഇരുവരുടേയും മനോഹരമായ പ്രകടനം തന്നെയാണ് ഈ മ്യൂസിക് ആൽബത്തിൽ കാണാൻ സാധിക്കുന്നത്.

Post a Comment

Previous Post Next Post