വിചിത്ര അന്യഗ്രഹ ജീവിയുടെ കഥ പറഞ്ഞ് ആര്യ നായകനായ "ക്യാപ്റ്റൻ" ട്രൈലർ കാണാം..!

ശക്തി സൗന്ദർ രാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ . നടൻ ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ടെഡി എന്ന ചിത്രത്തിന് ശേഷം ആര്യയും സംവിധായകൻ ശക്തിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഏലിയൻ ഇൻവാൻഷൻ ത്രില്ലർ ചിത്രമാണ് ക്യാപ്റ്റൻ . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. തിങ്ക് മ്യൂസിക് ഇന്ത്യ യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ പതിനേഴ് ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് .

ഈ ട്രൈലറിൽ ഒരു വ്യത്യസ്തമായ ജീവിയേയും അതിനോടുള്ള പോരാട്ടവുമെല്ലാം കാണാൻ സാധിക്കും. ആക്ഷൻ രംഗങ്ങളും പ്രണയവും നിറഞ്ഞ ഈ ട്രൈലറിൽ നിന്നും ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം എന്ന് മനസ്സിലാക്കാം. ഒരു പട്ടാളക്കാരനായാണ് ചിത്രത്തിൽ ആര്യ വേഷമിടുന്നത്. മലയാളി താരം നടി ഐശ്വര്യ ലക്ഷ്മിയാണ് ആര്യയുടെ നായികയായി ചിത്രത്തിൽ എത്തുന്നത്.

ആര്യ , ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ ചിത്രത്തിൽ സിമ്രാൻ , ഹരീഷ് ഉത്തമൻ , തൗഫീഖ് ഷേർഷ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡി ഇമ്മൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. എസ് യുവ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രദീപ് ഇ രാഘവ് ആയിരുന്നു. ആർ . ശക്തി ശരവണൻ ,കെ ഗണേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. പ്രൊഡക്ഷൻ ഡിസൈനർ – എസ് എസ് മൂർത്തി, കോസ്റ്റ്യൂം ഡിസൈനർ – ദീപാലി നൂർ.

Post a Comment

Previous Post Next Post