മലയാളത്തിലെ ആദ്യ സ്വവർഗനുരാഗ കഥയുമായി ഹോളി വൂണ്ട്.. ട്രൈലർ കാണാം..!

ലെസ്ബിയൻ പ്രണയം പ്രമേയമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ‘ഹോളി വൂണ്ട് . ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . ഓ​ഗസ്റ്റ് 12ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രം അശോക് ആർ നാഥ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യുന്നത് എസ് എസ് ഫ്രെയിംസ് ഒടിടിയിലൂടെയാണ്. സന്ദീപ് ആർ നിർമ്മിക്കുന്ന ഈ ചിത്രം സഹസ്രാര സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ട്രെയിലർ നൽകുന്ന സൂചന ഈ ചിത്രം സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്ന സിനിമയെന്നാണ് .

മോഡലും ബിഗ്ബോസ് സീസൺ ഫോർ മത്സരാർത്ഥിയുമായിരുന്ന ജാനകി സുധീർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . കൂടാതെ ചിത്രത്തിൽ അമൃത, സാബു പ്രൗദീൻ എന്നിവരും മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഹോളി വൂണ്ട്’ എന്ന ചിത്രം പറയുന്ന കഥ , ബാല്യകാലം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളാണ്.

ഈ ചിത്രം ഒരു ഓർമപ്പെടുത്തൽ കൂടിയാണ് അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന ഓർമപ്പെടുത്തൽ . ഇന്നേവരെ മലയാള സിനിമ ചരിത്രത്തിൽ , സിനിമ ചിത്രീകരിക്കാത്ത രീതിയിലാണ് രണ്ടു പെൺകുട്ടികൾ തമ്മിലുള്ള പ്രണയരംഗങ്ങൾ ഈ സിനിമയിൽ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ലെസ്ബിയൻ പ്രണയങ്ങൾ കഥാ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ള മലയാള സിനിമകൾ മുൻപ് ഉണ്ടായിട്ടുണ്ട് എങ്കിലും ഇത്രയും തീവ്രമായ രീതിയിൽ അവതരിപ്പിച്ചിരുന്നില്ല.

മരക്കാർ അറബികടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. പോള്‍ വിക്ലിഫ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മടവൂരാണ് ഛായാഗ്രാഹകൻ . എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് വിപിൻ മണ്ണൂർ ആണ്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, കല – അഭിലാഷ് നെടുങ്കണ്ടം, പ്രൊഡക്‌ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചമയം – ലാൽ കരമന, അസോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ, കോസ്റ്റ്യൂംസ് – അബ്‍ദുൽ വാഹിദ്, പി.ആർ. ഒ – നിയാസ് നൗഷാദ് , ഇഫക്ട്സ് – ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ് – ശങ്കർദാസ്, സ്റ്റിൽസ് – വിജയ് ലിയോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഹോളി വൂണ്ട് എസ് എസ് ഫ്രെയിംസിന്റെ ആദ്യ ചിത്രം കൂടിയാണ് .

Post a Comment

Previous Post Next Post