ഈ കിടപ്പെ .. ഭയങ്കര കമ്പിയ..! സ്വസിക വിജയ്, റോഷൻ ഒന്നിക്കുന്ന "ചതുരം".. വീഡിയോ കാണാം..

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഈ മാസം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . നടി സ്വാസിക വിജയ് , നടൻ റോഷൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മോഷൻ പോസ്റ്ററിലും കാണാൻ സാധിക്കുന്നത് ഇവരെ തന്നെയാണ്. ബെഡ് റൂമിൽ കിടക്കുന്ന റോഷനേയും സ്വാസികയേയും ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . തന്റെ ഫേസ്ബുക്ക് പേജിലൂടെ സിദ്ധാർത്ഥ് ഭരതനാണ് ഈ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിൽ ഓഗസ്റ്റ് മാസത്തിൽ ചിത്രം എത്തും എന്നും ഡേറ്റ് ഉടനെ അനൗൺസ് ചെയ്യും എന്നും കുറിച്ചു കൊണ്ടാണ് സിദ്ധാർത്ഥ് ഈ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

സ്വാസിക വിജയ് , റോഷൻ എന്നിവർക്കൊപ്പം ശാന്തി ബാലചന്ദ്രൻ , അലൻസിയർ , ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ, ഗിലു ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ സിദ്ധാർത്ഥും സാഹിത്യ അക്കാദമി അവാർഡ് ജേതാവായ വിനോയ് തോമസും ചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് .

എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രമാണ് ചതുരം . ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും യെല്ലോ ബേർഡ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം ഒരുക്കുന്നത്. വിനീത അജിത്ത്, ജോർജ് സാൻഡിഗോ, ജംനീഷ് തയ്യിൽ , സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രദീഷ് വർമ്മ ഛായഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്.

Post a Comment

Previous Post Next Post