പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ ചിത്രം "മൈക്ക്" വീഡിയോ സോങ്ങ്... കാണാം..

വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് മലയാളത്തിലെ യുവ നായിക അനശ്വര രാജനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് മൈക്ക്. ഓഗസ്റ്റ് 19 ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . അനശ്വരയെ ആണ് ഈ വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്. ലഡ്ക്കി എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് സുഹൈൽ കോയ ആണ് . ഹെഷാം അബ്ദുൾ വഹാബ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിത്താര കൃഷ്ണകുമാറാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ അനശ്വര അവതരിപ്പിക്കുന്നത് സാറ എന്ന കഥാപാത്രത്തെയാണ് . ഒരു ആൺകുട്ടിയായി മാറാൻ അതിയായി ആഗ്രഹിക്കുന്ന കഥാപാത്രമാണ് സാറയുടേത്. ഇത് തന്നെയാണ് ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നതും. ക്രോപ് ഹെയറും ജീൻസും ടോപ്പും ധരിച്ച് പുകവലിയും മദ്യപാനവുമായി നടക്കുന്ന സാറയെ ആണ് ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ആണായി മാറാൻ ആഗ്രഹിക്കുന്ന സാറ , മൈക്ക് എന്ന പേരിൽ അറിയപ്പെടാനും ആഗ്രഹിക്കുന്നു.

അനശ്വരയെ കൂടാതെ ജിനു ജോസഫ് , അക്ഷയ് രാധാകൃഷ്ണൻ , അഭിറാം രാധാകൃഷ്ണൻ , രഞ്ജിത്ത് സജീവ്, രോഹിണി,ഡയാന ഹമീദ്, കാർത്തിക് മണികണ്ഠൻ, നേഹൻ , റോഷൻ , ചന്ദ്ര, രാകേഷ് മുരളി, രാഹുൽ , വെട്ടുകിളി പ്രകാശ്, സിനി എബ്രഹാം എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു. ആഷിഖ് അക്ബർ അലി ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജോൺ എബ്രഹാം ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . മലയാളത്തിൽ ജെഎ എന്റെ ടൈൻമെന്റ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. രണദിവെ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്.

Post a Comment

Previous Post Next Post