തിയേറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ബിംബിസാര...! വീഡിയോ സോങ്ങ് കാണാം..

നന്ദമുറി കല്യാൺ റാം നായകനായി എത്തിയ പുത്തൻ ചിത്രമാണ് ബിംബിസാര. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനം സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ഗുലേബകവലി എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സരിഗമ തെലുങ്കു എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി ഈ ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ലെറിക്കൽ വീഡിയോ ആണെങ്കിലും ഗാനത്തിന്റെ ചില രംഗങ്ങളും മേക്കിങ് വീഡിയോയും ഉൾപ്പെടുത്തിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വാരിന ഹുസൈൻ, നന്ദമുറി കല്യാൺ റാം എന്നിവരെയാണ് ഈ ഗാന രംഗത്തിൽ കാണാൻ സാധിക്കുന്നത്.

അതീവ ഗ്ലാമറസായി എത്തിയ വാരിന ഹുസൈന്റെ നൃത്ത ചുവടുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. രമജോഗയ്യ ശാസ്ത്രി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ചിരന്തൻ ഭട്ട് ആണ്. ചിന്മയി ശ്രീപട ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വാരിന ഹുസൈൻ, നന്ദമുറി കല്യാൺ റാം എന്നിവരെ കൂടാതെ സംയുക്ത മേനോൻ , വെന്നല്ല കിഷോർ, ശ്രീനിവാസ റെഡ്ഢി , കാതറിൻ തെരേസ , ബ്രഹ്മാജി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 5 ന് റിലീസ് ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വസിഷ്ഠ് ആണ് . ഒരു ടൈം ട്രാവലർ ഫാൻസി ആക്ഷൻ ചിത്രമായാണ് വസിഷ്ഠ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഛോട്ട കെ നായിഡു ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രം തമ്മി രാജു ആണ് എഡിറ്റ് ചെയ്തിരിക്കുന്നത് .

Post a Comment

Previous Post Next Post