തമിൾ സൂപ്പർ ഹിറ്റ് സംവിധായകൻ കാർത്തിക സുബരാജിൻ്റെ ആദ്യ മലയാളം ചിത്രം ആക്ഷൻ പ്ലീസ് ട്രൈലർ കാണാം..

തമിഴിലെ ശ്രദ്ധേയനായ യുവ സംവിധായകൻ കാർത്തിക സുബ്ബരാജ് മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ്. ‘അറ്റൻഷൻ പ്ലീസ്’ എന്ന പേരിൽ ആദ്യം ശ്രദ്ധ നേടിയ ഈ ചിത്രത്തിൽ അദ്ദേഹം സംവിധായകനല്ല എത്തുന്നത് പകരം സിനിമാ പ്രൊഡക്ഷൻ മേഖലയിലേക്കാണ് കാർത്തിക് ചുവടുവെച്ചിരിക്കുന്നത്. കാർത്തിക് നിർമ്മാണം ഏറ്റെടുത്ത് പുതുമുഖ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കുന്ന അറ്റൻഷൻ പ്ലീസ് എന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിചിരിക്കുന്നത് നവാഗത സംവിധായകനായ ജിതിൻ ഐസക് തോമസ് ആണ്. ഈ ത്രില്ലർ- ഡ്രാമ ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നത് വിഷ്ണു ഗോവിന്ദ്, ആതിര കല്ലിങ്കൽ എന്നിവരാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്.

ഈ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത് പൊതുയിടങ്ങളിൽ മനുഷ്യന്റെ സ്വകാര്യതയിലേക്ക് കൈ കടത്തുന്ന സദാചാരവാദികളായ മലയാളികൾക്ക് ഒരു കൊട്ട് കൊടുക്കുന്ന രീതിയിലാണ് . ഒരു മുറിയിൽ കുറച്ചുപേർക്കിടയിൽ അരങ്ങേറുന്ന ചില സംഭവങ്ങളും കഥ പറച്ചിലുമായി ത്രില്ലിംഗ് പാറ്റേണിൽ ആണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. ഈ ചിത്രം മുൻപ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച്, മികച്ച പ്രതികരണം കരസ്ഥമാക്കിയിരുന്നു. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അരുൺ വിജയ് ആണ് .

രോഹിത് വാരിയത്ത് ആണ് ചിത്രത്തിന്റെ എഡിറ്റർ. ഛായാഗ്രാഹകൻ ഹിമൽ മോഹനനാണ്. കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ ഭാഗമാകുന്നത് സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസ് വഴിയാണ് . ഇദ്ദേഹത്തെ കൂടാതെ കാർത്തികേയൻ സന്താനം, നിത്യൻ മാർട്ടിൻ എന്നിവരും ചിത്രത്തിന്റെ നിർമ്മാതാക്കളാണ്. ഈ മാസം 26ന് ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Post a Comment

Previous Post Next Post