പ്രേക്ഷക ശ്രദ്ധ നേടി സോളമന്റെ തേനീച്ചകൾ..! വീഡിയോ സോങ്ങ് കാണാം..

ഓഗസ്റ്റ് പതിനെട്ടിന് തിയറ്ററുകളിൽ എത്തിയ ലാൽ ജോസ് ചിത്രമാണ് സോളമന്റെ തേനീച്ചകൾ . നടൻ ജോജു ജോര്‍ജ്ജ് ആണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . ഈ ചിത്രത്തിലെ ട്രൈലറും ഒരു ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. ആനന്ദമോ എന്ന ഗാനത്തിന്റെ വീഡിയോ ആണ് മനോരമ മ്യൂസിക് സോങ്സ് എന്ന ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ പ്രണയ ഗാനത്തിൽ നായികാ നായകൻ ഷോയുടെ വിന്നേഴ്സ് ആയ ആഡിസ് ആന്റണി അക്കരയും ദര്‍ശന സുദര്‍ശനും ആണ് അഭിനയിച്ചിരിക്കുന്നത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് വിദ്യാസാഗർ ആണ്. അഭയ് ജോദ്പുരകർ , അന്വേഷ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ഈ ഒരു ത്രില്ലർ ചിത്രത്തിൽ ജോണി ആന്റണി, വിൻസി അലോഷ്യസ് , ശംഭു, മണികണ്ഠന്‍ ആചാരി, ഷാജു ശ്രീധര്‍,റിയാസ് മറിമായം, ഷാനി, ചാക്കോച്ചി,ബിനു പപ്പു, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ,ഹരീഷ് പേങ്ങന്‍, ദിയ, ഷൈനി വിജയന്‍, ഫെവിന്‍ പോള്‍സണ്‍, ജിഷ രജിത്, ഷഫീഖ്,ശിവ പാര്‍വതി, രശ്‍മി, പ്രസാദ് മുഹമ്മ, നേഹ റോസ്, അഭിനവ് മണികണ്ഠന്‍, ഖാലിദ് മറിമായം, ലിയോ, വിമല്‍, ഉദയന്‍, ഫെര്‍വിന്‍ ബൈതര്‍, രജീഷ് വേലായുധന്‍, അലന്‍ ജോസഫ് സിബി, രാഹുല്‍ രാജ്, ജയറാം രാമകൃഷ്‍ണ, സലീം ബാബ, മോഹനകൃഷ്‍ണന്‍, ജോജോ, ശിവരഞ്‍ജിനി, മെജോ, ആദ്യ, വൈഗ, രാജേഷ്, റോബര്‍ട്ട് ആലുവ, അഭിലോഷ്, ആലീസ്, മേരി, ബിനു രാജന്‍, അഷറഫ് ഹംസ തുടങ്ങിയവരും വേഷമിടുന്നു.

പി ജി പ്രഗീഷ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചത് എൽ ജെ ഫിലിംസ് ആണ്. അജ്മൽ സാബു ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജൻ എബ്രഹാമാണ്. ഈ ചിത്രത്തിന്റെ ഗൾഫ് വിതരണാവകാശം സ്റ്റാർസ് ഹോളീഡേ ഫിലിംസാണ് നേടിയിരിക്കുന്നത്.

Post a Comment

Previous Post Next Post