കുഞ്ചാക്കോ ബോബൻ്റെ വൈറൽ ഡാൻസിന് ചുവടുവച്ച് ധ്യാൻ ശ്രീനിവാസനും...!

സോഷ്യൽ മീഡിയയിലെ വൈറൽ സ്റ്റാർ ആണ് മലയാള സിനിമയിലെ ശ്രദ്ധേയ നടനും പ്രശസ്ത സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ . പല അഭിമുഖങ്ങളിലും ധ്യാൻ ശ്രീനിവാസൻ നൽകുന്ന സരസമായ മറുപടികളും അദ്ദേഹത്തിന്റെ സംസാര രീതിയും എല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത് നിമിഷങ്ങൾകകം ആണ്. ഇപ്പോഴിതാ പുതിയ പ്രസ് മീറ്റിൽ ധ്യാൻ കാഴ്ചവച്ച ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമാണ് ധ്യാന്‍ ശ്രീനിവാസന്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സായാഹ്‌ന വാർത്തകൾ എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത് .

അരുണ്‍ ചന്ദു സംവിധാനം ചെയ്ത ഈ ചിത്രം ഡി4 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് ഒരുക്കിയത്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനു ശേഷം മാധ്യമ പ്രവർത്തകർക്കൊപ്പം നടൻ ധ്യാൻ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിൽ പുനരാവിഷ്കരിച്ച ദേവദൂതർ പാടി എന്ന ഗാനത്തിലെ അദ്ദേഹത്തിന്റെ നൃത്തം ട്രെൻഡിംഗ് ആയിരുന്നു. ആ പെർഫോമൻസ് ആണ് ധ്യാൻ ശ്രീനിവാസൻ അനുകരിച്ചത്. പ്രശസ്ത മാധ്യമ പ്രവർത്തകൻ ഹൈദരലിയും ധ്യാൻ ശ്രീനിവാസനൊപ്പം ഈ നൃത്തത്തിൽ പങ്കു ചേർന്നു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഈ ഡാൻസ് പെർഫോമൻസ് കാഴ്ച വച്ചത്. ഭരതന്‍ സംവിധാനം ചെയ്ത് 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെതാണ് ദേവദൂതർ പാടി എന്ന ഗാനം. കുഞ്ചാക്കോ ബോബന്റെ ഈ ഡാൻസ് പെർഫോമൻസ് അനുകരിച്ച് നടൻ ദുൽഖർ സൽമാനുൾപ്പെടെയുള്ളവർ മുന്നോട്ടു വന്നിരുന്നു. ഓഗസ്റ്റ് പതിനൊന്നിന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ആണ് സംവിധാനം ചെയ്യുന്നത്.

Post a Comment

Previous Post Next Post