തിയേറ്റർ പൊളിച്ചടുക്കിയ തല്ലുമാലയിലെ കിടിലൻ വീഡിയോ സോങ്ങ്..! കാണാം..

തിയറ്ററുകളിൽ ഗംഭീര വിജയമാണ് തല്ലുമാല എന്ന ചിത്രം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ചിത്രം ഓഗസ്റ്റ് 12 ന് ആണ് ആഗോള തലത്തിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് ആണ് . ഒരുകോമഡി ആക്ഷൻ ചിത്രമായ തല്ലുമാല രണ്ടാം ദിനം തന്നെ 15 കോടിയിലേറെ കളക്ഷനാണ് നേടിയത്. ഇപ്പോഴിതാ തല്ലുമാലയിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചക്കര ചുണ്ടിൽ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. വിഷ്ണു വിജയ് ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. തിയറ്ററുകളിൽ ഓളം സൃഷ്ടിച്ച ഈ ഗാനം ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ആണ് കല്യാണി പ്രിയദർശൻ , ഷൈൻ ടോം ചാക്കോ , ലുഖ്മാൻ അവറാൻ , ബിനു പപ്പു , അസിം ജമാൽ , ഷറഫുദ്ദീൻ , ചെമ്പൻ വിനോദ്, വിനീത് കുമാർ , ജോണി ആന്റണി, അദ്രി ജോ, സ്വാതി ദാസ് പ്രഭു, തൻവി റാം തുടങ്ങിയവർ. ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്തിയ ഈ ചിത്രത്തിന്റെ രചന മുഹ്സിൻ പരാരി ആണ് നിർവഹിച്ചിരിക്കുന്നത് . ചിത്രത്തിന്റെ ക്യാമറമാൻ ജിംഷി ഖാലിദ് ആണ് . എഡിറ്റർ നിഷാദ് യൂസഫ് ആണ് .

Post a Comment

Previous Post Next Post