നിനക്ക് ഞാൻ ഒരു ചാൻസ് തരാം.. ഹെഡ്സ് or ട്ടെയിൽസ്..! തീർപ്പ് ടീസർ കാണാം..

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് മലയാള സിനിമയിലെ സഹോദര നായകന്മാരായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. ഈ ചിത്രത്തിന്റെ രണ്ടാം ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ടാഗ്‍ലൈന്‍ ആയിരുന്നു ആദ്യ ടീസറിന്റെ ഹൈലൈറ്റ്. മാത്രമല്ല ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ എല്ലാം തന്നെ ഈ ടീസറിൽ ഉൾപ്പെടുത്തിയിരിന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന രണ്ടാം ടീസറിൽ പൃഥ്വിരാജ്, വിജയ് ബാബു , ഇന്ദ്രജിത്ത്, സൈജു കുറുപ്പ് എന്നിവരെ കാണാൻ സാധിക്കും . “നിനക്ക് ഞാൻ ഒരു ചാൻസ് കൂടി താരം ഹെഡ് ഓർ ടെയിൽ ” എന്ന പൃഥ്വിരാജിന്റെ ഡയലോഗോടു കൂടിയാണ് ടീസർ ആരംഭിക്കുന്നത് . ടീസറിൽ ഇവരുടെ ബാല്യ കാലവും കാണിക്കുന്നുണ്ട്.

പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് . ഇന്ദ്രജിത്തും ശ്രദ്ധേയമായ ഒരു വേഷം തന്നെ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ ഇഷാ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ് . മുരളി ഗോപി – രതീഷ് അമ്പാട്ട് കൂട്ടുക്കെട്ടിൽ ഒരുക്കിയ കമ്മാര സംഭം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. വിജയ് ബാബു , മുരളി ഗോപി , രതീഷ് അമ്പാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ . സുനിൽ കെ.എസ് കാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫ് ആണ്.

Post a Comment

Previous Post Next Post