ആരാധകരെ പിന്നെയും ഞെട്ടിച്ച് ഒരു വ്യത്യസ്ഥ കഥാപാത്രവുമായി നിവിൻ പോളി..! സാറ്റർഡേ നൈറ്റ് ട്രൈലർ കാണാം..

റോഷൻ ആൻഡ്രൂസ് സംവിധാന മികവിൽ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം നടൻ നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ് . ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ , ടീസർ എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലറും പുറത്തുവിട്ടിരിക്കുകയാണ്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈൻ വെറുതെയല്ല എന്ന് മനസ്സിലാക്കി തരുന്ന ഒരു കിടിലൻ ട്രൈലറാണിത്. വളരെ രസകരമായ ഈ ട്രൈലറിന്റെ ഹൈലൈറ്റ് നിവിൻ പോളിയുടെ കിടിലൻ കഥാപാത്രം തന്നെയാണ്. നിവിനോടൊപ്പം ഈ ചിത്രത്തിൽ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ഒരു കോമഡി ത്രില്ലറായ ഈ ചിത്രം സൗഹൃദത്തിന് തന്നെയാണ് മുൻതൂക്കം നൽകുന്നത്.

ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങി ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ ആണ് . അജിത് വിനായക നിർമ്മിക്കുന്ന ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ ആണ് ഒരുക്കുന്നത്. അസ്‌ലം കെ പുരയിൽ ആണ് ചിത്രത്തിന്റെ ക്യാമറമാൻ . ടി ശിവാനന്ദേശ്വരൻ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ് . ഒരു കംപ്ലീറ്റ് ഫണ്ണുമായി എത്തുന്ന ഈ നിവിൻ പോളി ചിത്രം പൂജ റിലീസായാണ് തിയറ്ററുകളിൽ എത്തുക.

Post a Comment

Previous Post Next Post