ഗോഡ് ഫാദറിൽ സുന്ദരിയായി പ്രിയ നടി നയൻതാര..! മേക്കിങ് വീഡിയോ കാണാം..

ഒക്ടോബർ 5 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ഗോഡ് ഫാദർ . മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്റെ റീമേക്ക് ആണ് ഈ ചിത്രം. ലൂസിഫറിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആയിരുന്നെങ്കിൽ ഗോഡ് ഫാദറിൽ നായകനായി എത്തുന്നത് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി ആണ്. മോഹൻ രാജയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രൈലർ ഈ അടുത്താണ് റീലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് . ചിത്രത്തിലെ നായിക ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ മേക്കിങ് വീഡിയോ ആണ് സൂപ്പർ ഗുഡ് ഫിലിംസിന്റെ യൂടൂബ് ചാനലിലൂടെ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ചിത്രത്തിലെ കഥാപാത്രമായി തയ്യാറെടുക്കുന്ന നയൻതാരയേയും ചിരഞ്ജീവിയും നയൻതാരയും തമ്മിലുള്ള ഷൂട്ടിംഗ് രംഗങ്ങളും കാണാൻ സാധിക്കും.

പൃഥ്വിരാജ് സുകുമാരൻ അണിയിച്ച് ഒരുക്കിയ ലൂസിഫറിൽ നായികയായി എത്തിയത് നടി മഞ്ജുവാര്യർ ആയിരുന്നു. മഞ്ജു അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ നയൻസ് അവതരിപ്പിക്കുന്നത്. സത്യ പ്രിയ ജയദേവ് എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. ലേഡി സൂപ്പർ സ്റ്റാറിന്റെ ഒരു ഗംഭീര പ്രകടനം തന്നെ ഈ ചിത്രത്തിൽ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏതായാലും ടീസറും ട്രൈലറും ഏറ്റെടുത്ത പ്രേക്ഷകർ ഈ മേക്കിങ് വീഡിയോയും സ്വീകരിച്ചിരിക്കുകയാണ്.

ഗോഡ് ഫാദറിൽ അതിഥി വേഷത്തിൽ ബോളിവുഡ് താരം സൽമാൻ ഖാനും എത്തുന്നുണ്ട് . കൂടാതെ പുരി ജഗന്നാഥ്, സത്യദേവ് , ഹാരിഷ് ഉത്തമൻ, ജയപ്രകാശ്, സച്ചിൻ കടേക്കർ, വംശി കൃഷ്ണ, നാസർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലക്ഷ്മി ഭൂപല ആണ് ഗോഡ് ഫാദറിലെ സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത് . ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നീരവ് ഷാ ആണ്. കൊനിഡല പ്രൊഡക്ഷൻ കമ്പനി, സൂപ്പർ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ രാം ചരൺ , ആർ ബി ചൗധരി, എൻ വി പ്രസാദ് എന്നിവരാണ്.

Post a Comment

Previous Post Next Post