ധനുഷ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ നേനെ വാസ്തുന്ന.. ടീസർ കാണാം..!

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് നേനെ വാസ്തുന്ന . ശ്രീ രാഘവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സരിഗമ തെലുങ്കു യൂടൂബ് ചാനലിലൂടെയാണ് ഈ ടീസർ പുറത്തു വിട്ടിരിക്കുന്നത് . ഏറെ വ്യത്യസ്തമായ ഒരു ടീസർ എന്ന് തന്നെ ഇതിനെ പറയേണ്ടി വരും. ഒന്നര മിനുട്ടോളം ദൈർഘ്യമുള്ള ഈ ടീസറിൽ കഥാപാത്രങ്ങൾ തമ്മിലുള്ള ഡയലോഗുകളോ ഒന്നുമില്ല. ഒരു പശ്ചാത്തല സംഗീതം മാത്രം ടീസറിന്റെ ആരംഭം മുതൽ അവസാനം വരെയുള്ളത്. അത് തന്നെയാണ് ഈ ടീസറിനെ വ്യത്യസ്തമാക്കുന്നത് .

ഈ ചിത്രത്തിൽ ഇരട്ട വേഷങ്ങളിലാണ് ധനുഷ് എത്തുന്നതെന്ന് മനസ്സിലാക്കാം. ഒന്ന് ഒരു ചെറുപ്പക്കാരന്റെ രൂപത്തിൽ ആണെങ്കിൽ മറ്റൊന്ന് ഒരു മധ്യ വയസ്ക്കന്റെ രൂപത്തിലും . ചിത്രത്തിൽ നായകനായും പ്രതിനായകനായും എത്തുന്നത് ധനുഷ് തന്നെ ആയിരിക്കും എന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്. ധനുഷ് അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളുടെ കുടുംബത്തേയും അവരുടെ സ്വഭാവത്തേയും ഈ ടീസറിൽ കാണിക്കുന്നുണ്ട്. ഒന്ന് ശക്തനായ കഥാപാത്രം ആണെങ്കിൽ മറ്റൊന്ന് ഭയപ്പാടോടെ ജീവിക്കുന്ന അശക്തനായ ഒരു കഥാപാത്രമാണ് . ഒരവസരത്തിൽ ഇരുവരും നേർക്കു നേർ ഏറ്റുമുട്ടുന്നുണ്ട്. ധനുഷിന്റെ വേറിട്ട മറ്റൊരു കഥാപാത്രത്തെ ചിത്രത്തിൽ കാണാൻ സാധിക്കും.

യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടീസറിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും അദ്ദേഹം തന്നെയാണ്. വി ക്രിയേഷൻ നിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കലൈപ്പുളി എസ് താണു ആണ് . ഗീത ആർട്ട്സ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഓം പ്രകാശ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഭുവൻ ശ്രീനിവാസൻ ആണ്. ദിലീപ് സുബ്ബരയ്യൻ, സ്റ്റൺ ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ധനുഷിനെ കൂടാതെ എല്ലി അവ്‌ർ റാം, ഇന്ദുജ , യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നായകനായും പ്രതിനായകനായും ധനുഷ് എത്തുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Post a Comment

Previous Post Next Post