ഐശ്വര്യ ലക്ഷ്മിയും ആര്യയും ഒന്നിച്ച ക്യാപ്റ്റൻ..! ചിത്രത്തിലെ മനോഹര ഗാനം കാണാം..

നടൻ ആര്യയെ നായകനാക്കി ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്ത പുത്തൻ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ . മലയാളി താരം നടി ഐശ്വര്യ ലക്ഷ്മിയാണ് ആര്യയുടെ നായികയായി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ആര്യയും സംവിധായകൻ ശക്തിയും ടെഡി എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്യാപ്റ്റൻ ഒരു ഏലിയൻ ഇൻവാൻഷൻ ത്രില്ലർ ചിത്രമാണ്. ഈ ചിത്രത്തിന്റെ ട്രൈലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യ യൂടൂബ് ചാനലിലൂടെ ഇപ്പോൾ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കൈല എന്ന വരികളോടെ തുടങ്ങുന്ന ഒരു റൊമാന്റിക് ഗാനമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. മദൻ കർക്കി വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് ഡി.ഇമ്മൻ ആണ് . ശ്രേയ ഘോഷാൽ, യാസിൻ സിസാർ എന്നിവർ ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ രഞ്ജൻ , ഡി.ഇമ്മൻ എന്നിവരാണ് . ആര്യയും ഐശ്വര്യ ലക്ഷ്മിയുമാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവർക്കിടയിലെ പ്രണയമാണ് ഈ ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

ആര്യ , ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഈ ചിത്രത്തിൽ സിമ്രാൻ , ഹരീഷ് ഉത്തമൻ , തൗഫീഖ് ഷേർഷ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ശക്തി സൗന്ദർ രാജൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. എസ് യുവ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുനത് പ്രദീപ് ഇ രാഘവ് ആണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത് ആർ . ശക്തി ശരവണൻ ,കെ ഗണേഷ് എന്നിവർ ചേർന്നാണ് . കോസ്റ്റ്യൂം ഡിസൈനർ – ദീപാലി നൂർ, പ്രൊഡക്ഷൻ ഡിസൈനർ – എസ് എസ് മൂർത്തി എന്നിവരാണ് .

നിരവധി പ്രേക്ഷകരാണ് ഈ വീഡിയോ ഗാനത്തിന് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. ചിലർ ശ്രേയ ഘോഷാലിന്റെ ഗാനത്തെ പ്രശംസിച്ച് കമന്റ് നൽകിയപ്പോൾ മറ്റ് ചിലർ ഐശ്വര്യ ലക്ഷ്മിയുടെ അഭിനയത്തെ പ്രശംസിച്ചാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഐശ്വര്യ ഇപ്പോൾ തെന്നിന്ത്യയിൽ മിന്നിതിളങ്ങുകയാണ്. മലയാളത്തിൽ താരത്തിന്റെതായി ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കുമാരി . തമിഴിൽ റിലീസിന് ഒരുങ്ങി നിൽക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ പുത്തൻ ചിത്രം പൊന്നിയിൻ സെൽവൻ എന്ന ബ്രാഹ്മാണ്ഡ ചിത്രമാണ്. ഏതായാലും തെന്നിന്ത്യയിലെ ഒരു ശ്രദ്ധേയ നായികായി ഐശ്വര്യ ലക്ഷ്മി ഇപ്പോൾ മാറി കഴിഞ്ഞു.

Post a Comment

Previous Post Next Post