അല്ലാ വർമ്മ സാറേ എന്താ ശരിക്കും കളി..! അനൂപ് മേനോൻ, രഞ്ജിത്ത് ചിത്രം കിംഗ് ഫിഷ് ടീസർ കാണാം..

പദ്മ എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് കിംഗ് ഫിഷ് . ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ യൂടൂബ് ചാനലിലൂടെ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. 26 സെക്കൻഡുകൾ മാത്രമുള്ള ഈ ടീസറിൽ അനൂപ് മേനോൻ , രഞ്ജിത്ത് , പ്രശാന്ത് അലക്സാഡർ എന്നിവരെയാണ് കാണിച്ചിരിക്കുന്നത്. രണ്ടേ രണ്ട് ഡയലോഗുകൾ മാത്രമുള്ള ഈ ടീസറിന്റെ വിഷ്വൽസും പശ്ചാത്തല സംഗീതവുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

കൺട്രി റോഡ് ടേക്ക്സ് മി ഹോം എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത് . അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ് കോയ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് വേഗ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ സിയാൻ ശ്രീകാന്ത് ആണ്.

അനൂപ് മേനോൻ , രഞ്ജിത്ത് , പ്രശാന്ത് അലക്സാഡർ എന്നിവരെ കൂടാതെ ദുർഗ്ഗ കൃഷ്ണ, ദിവ്യ പിള്ളൈ , നിരഞ്ജന അനൂപ് , നന്ദു, ഇർഷാദ് അലി , ഷാജു കെ എസ് , നെൽസൺ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട് . സെപ്തംബർ 16 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Post a Comment

Previous Post Next Post