ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ചുപ്..! ട്രൈലർ കാണാം..

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരം നടൻ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ചുപ് . സെപ്തംബർ 23 ന് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് മിനുട്ട് ദൈർഘ്യമുളള ഈ ട്രൈലർ പെൻ മൂവീസിന്റെ യൂടൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ആർ ബാൽക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലറാണ്. റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ട്രൈലർ പുറത്തുവിട്ടിരിക്കുന്നത് . ദുൽഖർ സൽമാൻ , സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് ഈ ട്രൈലർ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ദുൽഖറിന്റേയും ശ്രേയയുടേയും അതി തീവ്ര പ്രണയ രംഗങ്ങൾക്കൊപ്പം ഒരു സീരിയൽ കില്ലിംഗിന്റെ ത്രില്ലർ രംഗങ്ങളും ഈ ട്രൈലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോരുത്തർക്കും റേറ്റിംഗ് നൽകി കൊല്ലുന്ന കൊലയാളി , ഈ കൊലപാതക പരമ്പരയുടെ അന്വേഷകനായാണ് ചിത്രത്തിൽ സണ്ണി ഡിയോൾ എത്തുന്നത്. സംവിധായകൻ ആർ ബാൽക്കി, രാജസെൻ , ഋഷി വീർമണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിശാൽ സിൻഹ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നയൻ എച്ച് കെ ഭദ്ര ആണ് .

Post a Comment

Previous Post Next Post