തിയറ്ററിൽ പ്രേക്ഷക ശ്രദ്ധ നേടിയ ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്..! പുത്തൻ വീഡിയോ സോങ്ങ് കാണാം..

വിനയന്റെ സംവിധാന മികവിൽ തിരുവോണദിനത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽസൺ നായകനായി എത്തുന്ന ഈ ചിത്രം പറയുന്നത് ആറാട്ടുപ്പുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ കഥയാണ്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ചിത്രം സ്വന്തമാക്കിയത്.

ഇപ്പോഴിതി ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പ്രേക്ഷക ശ്രദ്ധ നേടുകയാണ് . കറുമ്പൻ ഇന്നിങ്ങ് വരുമോ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദ് വരികൾ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രൻ ആണ്. നാരായണി ഗോപൻ , നിഖിൽ രാജ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കയദു ലോഹറും സെന്തിൽ കൃഷ്ണയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

കയദുവിന്റെ ആദ്യ മലയാള ചിത്രമാണിത്. മാറു മറക്കൽ സമര നായിക നങ്ങേലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ കയദു അവതരിപ്പിക്കുന്നത്. റൊമാന്റിക് റോളുകൾ മാത്രം കൈകാര്യം ചെയ്തിരുന്ന താരം ഇതാദ്യമായാണ് ശക്തമായ ഒരു കഥാപാത്രവുമായി തന്റെ ആരാധകർക്ക് മുന്നിൽ എത്തുന്നത്. പൂനെ മോഡലായ കയദു മറാത്തി , കന്നഡ ഭാഷാ ചിത്രങ്ങളിലാണ് ഇതിന് മുൻപ് അഭിനയിച്ചിട്ടുള്ളത്. ഏതായാലും മലയാളത്തിൽ ശ്രദ്ധേയമായ തുടക്കം തന്നെയാണ് താരത്തിന് ലഭിച്ചത്.

Post a Comment

Previous Post Next Post