നാഗാർജുന നായകനായി എത്തുന്നത് ദി ഗോസ്റ്റ്.. പ്രോമോ സോങ്ങ് കാണാം..!

തെലുങ്ക് സൂപ്പർ താരം നാഗാര്‍ജുനയെ കേന്ദ്ര കഥാപാത്രമാക്കി പ്രവീണ്‍ സട്ടരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി ഗോസ്റ്റ്. ബിഗ് ബഡ്ജറ്റിലൊരുക്കിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ പ്രവീണ്‍ സട്ടരു തന്നെയാണ്. ഇതിന്റെ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു , അതിന് ശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രണയ ഗാനത്തിന്റെ പ്രോമോ വീഡിയോ പ്രേക്ഷകർക്കായി റിലീസ് ചെയ്തിരിക്കുകയാണ്. അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് നാളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വേഗം എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോയാണ് . ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് നടൻ നാഗാർജുനയുടേയും നായികയായ സോണൽ ചൗഹാന്റേയും തീവ്ര പ്രണയ രംഗങ്ങളാണ് . ഈ ഗാനത്തിൽ സോണൽ ചൗഹാൻ അതീവ ഗ്ലാമറസ്സായാണ് എത്തുന്നത് എന്ന് ഈ പ്രോമോ വീഡിയോ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. ഈ ഗാനത്തിന് കൃഷ്ണ മദിനേനി ആണ് വരികൾ രചിച്ചത്. കപിൽ കപിലൻ, രമ്യ ബെഹ്റ എന്നിവരാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

ഭരത്- സൗരഭ്‌ ടീം ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകർ . ഈ ഗാനത്തിന്റെ നൃത്ത സംവിധാനം സീസർ ആണ് നിർവഹിച്ചത്. ഈ ചിത്രത്തിൽ മലയാളി താരം അനിഖ സുരേന്ദ്രൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ്, നോർത്ത് സ്റ്റാർ എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ നാരംഗ്, പുസ്ക്ർ റാം മോഹൻ റാവു, ശരത് മാരാർ എന്നിവർ ചേർന്നാണ്. മുകേഷ് ജി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം ധര്‍മേന്ദ്രയാണ് എഡിറ്റ് ചെയ്തിരിക്കുന്നത് . നാഗാര്‍ജുന ഈ ചിത്രത്തിൽ വിക്രം ഗാന്ധി എന്ന കഥാപാത്രമായാണ് എത്തുന്നത്. ഒക്ടോബർ അഞ്ചിനാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി . ടീസറുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ പിടിച്ചു പറ്റിയതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും ഉയർന്നു.

Post a Comment

Previous Post Next Post