മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നടി മഞ്ജു വാര്യർ നായികയായി എത്തുന്ന പുത്തൻ മലയാളം അറബിക് ഭാഷ ചിത്രമാണ് ആയിഷ . ഈ ചിത്രത്തിലെ ഒരു സോങ് ടീസർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലൂടെയാണ് 54 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ ടീസർ റിലീസ് ചെയ്തത്. കണ്ണിലെ കണ്ണിലെ എന്ന ഗാനത്തിന്റെ മേക്കിങ് രംഗങ്ങളാണ് ഈ ടീസറിൽ കാണാൻ സാധിക്കുന്നത്.
നായിക മഞ്ജുവിനെ ഡാൻസ് സെറ്റ്പ്പ് പഠിപ്പിക്കുന്ന നടനും ഡാൻസ് കൊറിയോഗ്രഫറുമായ തമിഴ് താരം പ്രഭുദേവയേയും ഈ ടീസർ വീഡിയോയിൽ കാണാം . ബി കെ ഹരിനാരായണൻ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. അഹി അജയൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അറബിക് വരികൾ രചിച്ചിരിക്കുന്നത് ഡോ. നൂറ അൽ മർസുഖി ആണ്.
അമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിചിരിക്കുന്നത് ആഷിഫ് കക്കോടി ആണ് . ചിത്രത്തിൽ മഞ്ജുവിനെ കൂടാതെ കൃഷ്ണ ശങ്കർ , മോണ , രാധിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സക്കറിയ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരിയാണ്.
https://youtu.be/GLNlPGrxbNM