സണ്ണി ലിയോൺ ഹോട്ട് ഗ്ലാമറസ്സ് ലുക്കിൽ എത്തുന്ന തെലുങ്ക് ചിത്രം ജിന്ന.. ട്രൈലർ കാണാം..

തെലുങ്ക് ചലച്ചിത്ര രംഗത്തെ സൂപ്പർ യുവ താരങ്ങളിൽ ശ്രദ്ധേയനായ മഞ്ജു വിഷ്ണു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിന്ന. മലയാളത്തിലും ഡബ്ബ് ചെയ്ത് ഇറക്കുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നുകഴിഞ്ഞു. ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്ന സൂചന ഈ ചിത്രം ഹൊറർ, ആക്ഷൻ, കോമഡി എന്നിവക്ക് പ്രാധാന്യം നല്കിയാണ് ഒരുക്കുന്നതെന്നാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് പായൽ രാജ്പുത് ആണ്. ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂര്യയാണ്. വരുന്ന ഒക്ടോബർ മാസത്തിലാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ ഒരുങ്ങുന്നത് . നായകനായ മഞ്ജു വിഷ്ണു തന്നെ നിർമ്മിച്ച ഈ ചിത്രം എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ അവതരിപ്പിക്കുന്നത് ഡോ എം മോഹൻ ബാബുവാണ് . എഴുത്തുകാരനും ഇതിന്റെ നിർമ്മാതാക്കളിൽ ഒരാള് കൂടിയായ കോന വെങ്കട്ട് പറയുന്നത് ഈ ചിത്രത്തിന് ഒരു വലിയ ചരിത്രം പറയുന്നുണ്ടെന്നാണ് .

ടീസർ ലോഞ്ച് ചടങ്ങിൽ വെച്ച് നായികയായ പായൽ രാജ്പുത് പറയുകയുണ്ടായി തന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ചിത്രമാണ് ജിന്ന എന്നും, ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമാണ് ടീസറിൽ പ്രേക്ഷകർ കണ്ടത് എന്നും. പ്രേക്ഷകരുടെ മനസുകളെ സ്പര്ശിക്കുന്ന ഒന്നായിരിക്കും ഈ ചിത്രം എന്നും പായൽ കൂട്ടിച്ചേർക്കുന്നു. വളരെ സന്തോഷവും അത്ഭുതകരവുമായ അനുഭവമായിരുന്നു തെന്നിന്ത്യൻ സിനിമയിൽ ജോലി ചെയ്യുന്നത് എന്നും, ഇപ്പോഴുള്ള ആഗ്രഹം കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങൾ ചെയ്യാനാണ് എന്നും താരസുന്ദരി സണ്ണി ലിയോൺ വ്യക്തമാക്കി. മഞ്ജു വിഷ്ണു പറഞ്ഞത് ബിഗ് സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഒരു ദൃശ്യ വിരുന്നായിരിക്കും ഈ ചിത്രം സമ്മാനിക്കുക എന്നാണ്. അസാധാരണമായ ഹാസ്യവും ഈ ചിത്രത്തിൽ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചോട്ടാ കെ നായിഡു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനൂപ് റൂബൻസ് ആണ്. ജിന്ന റിലീസ് ചെയ്യുക ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് .

Post a Comment

Previous Post Next Post