പ്രേക്ഷക ശ്രദ്ധ നേടി ശിവകാർത്തികേയൻ നായകനായ പ്രിൻസ്.. ട്രൈലർ കാണാം..

തമിഴ് ചലച്ചിത്ര രംഗത്തെ യുവ താരങ്ങളിൽ ശ്രദ്ധേയനായ നടൻ ശിവകാർത്തികേയൻ നായകനായി എത്തുന്ന പുത്തൻ ചിത്രമാണ് പ്രിൻസ് . ഒക്ടോബർ 21 ന് ദീപാവലി സ്പെഷ്യൽ ആയി പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആദിത്യ മ്യൂസിക് തമിഴ് എന്ന യൂടൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . രണ്ടര മിനുട്ട് ദൈർഘ്യമുള്ള ഈ ട്രൈലർ വീഡിയോ 32 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം നേടിയത്.

ചിത്രത്തിൽ ഒരു അധ്യാപകനായാണ് ശിവകാർത്തികേയൻ വേഷമിടുന്നത്. അവിടെ പഠിപ്പിക്കാൻ വരുന്ന ഒരു ബ്രിട്ടീഷ് യുവതിയുമായി താരം പ്രണയത്തിലാകുന്നു. ഇവർ തമ്മിലുള്ള പ്രണയവും അതേ തുടർന്ന് മടലെടുക്കുന്ന മറ്റ് പ്രശ്നങ്ങളുമാണ് ഈ ട്രൈലർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ജാതിയുടെ പേരിൽ അരങ്ങേറുന്ന നിരവധി പ്രശ്നങ്ങളും ചിത്രം പ്രമേയമാക്കിയിട്ടുണ്ട്. നടൻ സത്യരാജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിരവധി നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം പ്രേക്ഷകന് മുന്നിൽ എത്തുന്നതെന്ന് ട്രൈലർ രംഗങ്ങളിൽ നിന്നും മനസ്സിലാക്കാം. മരിയ റിയാബോഷപ്ക ആണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. ഇവരെ കൂടാതെ കാൾ എ ഹാർട്ടി, പ്രേംഗി അമരൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.

ഈ റൊമാന്റിക് ആക്ഷൻ ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത് അനുദീപ് കെ വി ആണ് . മോഹൻ സാറ്റോ, സംവിധായകൻ അനുദീപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. പ്രഭാകരൻ, ആനന്ദ് നാരായണൻ എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്. തമൻ എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനോജ് പരമഹംസ ആണ്. പ്രവീൺ കെ.എൽ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ദിനേഷ് സുബ്ബരയ്യർ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ശ്രീ വേങ്കടേശ്വര സിനിമാസ് ,സുരേഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സുനിയേൽ നരംഗ്, സുരേഷ് ബാബു ഡി, പുഷ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ്.

Post a Comment

Previous Post Next Post