പ്രേക്ഷക ശ്രദ്ധ നേടിയ ഹൃസ്വ ചിത്രം..! കളിവഞ്ചി കാണാം..!!

വലിയ പ്രേക്ഷക പിന്തുണ നേടി ഒരു മലയാള ഹൃസ്വ ചിത്രം കൂടി സോഷ്യൽ മീഡിയയിൽ മുന്നേറുന്ന കാഴ്ച്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഇപ്പോൾ വൈറലായി മാറുന്നത് കളിവഞ്ചി എന്ന് പേരുള്ള ഒരു ഹൃസ്വ ചിത്രമാണ് . ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ഹൗസ് ബോട്ടിലെ ഈ രാത്രി അവൾ ഒരിക്കലും മറക്കില്ല എന്ന ടാഗ് ലൈനോടെയാണ്. ഈ ഹൃസ്വ ചിത്രം ഒരുക്കിയിരിക്കുന്നത് തന്നെ ഇന്നത്തെ സമൂഹത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ പശ്‌ചാത്തലമാക്കിയാണ് .

അൻപത് മിനിറ്റോളം ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് എന്ന് പറയേണ്ടത് ആദ്യാവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആഖ്യാന ശൈലി തന്നെയാണ് . ഈ ചിത്രം അവസാനിച്ചത് രണ്ടാം ഭാഗത്തിനുള്ള സ്കോപ് ഇട്ട് കൊണ്ടാണ്. അതിനാൽ തന്നെ ചിത്രം കണ്ട ഒട്ടേറെ പ്രേക്ഷകരാണ് ഈ ഹൃസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം വേണം എന്ന ആവശ്യവുമായി മുന്നോട്ട് വരുന്നത്. ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് പ്രേക്ഷകരെ രസിപ്പിക്കുകയും ഒപ്പം അവർക്കു ചിന്തിക്കാനുള്ള വക സമ്മാനിക്കുകയും ചെയ്യുന്നു. മാത്രമല്ല ഒരു ഗംഭീര ട്വിസ്റ്റും പ്രേക്ഷകനായി കാത്ത് വച്ചിട്ടുണ്ട്.

വിഷ്ണു വി ഗോപാൽ ആണ് ഈ കിടിലൻ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഹൃസ്വ ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിഷ്ണു തന്നെയാണ്. പ്രദീപ് പിള്ളയാണ് ഈ ഹൃസ്വ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത് കളർമീൻ മീഡിയയുടെ യൂട്യൂബ് ചാനലിലാണ് . ഈ ഷോർട്ട് ഫിലിം ഇതിനോടകം പതിനാറ് ലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നിതീഷ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത്. ഷെറി ഷാജിയാണ് ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് . ഇതിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് അനീഷ് അർജുനനാണ്. കളിവഞ്ചി എന്ന ഈ ഹൃസ്വ ചിത്രത്തെ ജന പ്രിയമാക്കുന്നത് ഒരു സിനിമ കാണുന്ന അതേ ഫീലിൽ ഈ ഹ്രസ്വ ചിത്രവും കണ്ട് തീർക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് .

Post a Comment

Previous Post Next Post