തമിഴിലെ പ്രശസ്ത സംവിധായകൻ മണി രത്‌നം അണിയിച്ച് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. ഈ ചിത്രത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ സെപ്റ്റംബർ മുപ്പതിനാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഒറ്റിറ്റിയിലും ഇതിനോടകം ഈ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായി മാറി. മാത്രമല്ല ആഗോള ഗ്രോസ് 500 കോടിയോളം സ്വന്തമാക്കാനും ഈ ചിത്രത്തിന് സാധിച്ചു. ആദ്യ ഭാഗം ഏറ്റെടുത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് 2023 ഏപ്രിലിൽ ആണ് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തുക .
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. യൂട്യൂബിൽ ഇപ്പോൾ റീലീസ് ചെയ്തിരിക്കുന്നത് അലൈകടൽ എന്ന വരികളോടെ തുടങ്ങുന്ന ചിത്രത്തിലെ വീഡിയോ ഗാനമാണ് . അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് തമിഴ് താരം നടൻ കാർത്തിയും മലയാളി താരം നടി ഐശ്വര്യ ലക്ഷ്മിയുമാണ് . ഗാനത്തിന്റെ രചയിതാവ് ശിവ അനന്തും സംഗീത സംവിധായകൻ എ ആർ റഹ്മാൻ എന്ന സംഗീത മാന്ത്രികനുമാണ്. അന്തര നന്ദിയാണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.
ആണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ സമുദ്രകുമാരി ആയാണ് ഐശ്വര്യ ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. ആഴക്കടലിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ അതീവ ഗ്ലാമറസ് ആയാണ് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്. ഗാന രംഗത്തിലെ അഭിനേതാക്കളായ ഐശ്വര്യ ലക്ഷ്മി , കാർത്തി എന്നിവരെ കൂടാതെ വിക്രം, തൃഷ, ശോഭിത, ഐശ്വര്യ റായ്, ജയം രവി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് . പൊന്നിയൻ സെൽവൻ തമിഴിൽ മാത്രമായിരുന്നില്ല മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറക്കിയിരുന്നു. രവി വർമ്മൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. അഞ്ചു ഭാഗങ്ങളുള്ള കൽക്കി കൃഷ്ണമൂർത്തിയുടെ ബ്രഹ്മാണ്ഡ നോവലായ പൊന്നിയിൻ സെൽവനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അണിയിച്ച് ഒരുക്കിയത്. ഈ ചിത്രത്തിന്റെ രചയിതാക്കൾ സംവിധായകൻ മണി രത്‌നവും ഇളങ്കോ കുമാരവേലുമാണ് .