തെലുങ്കിൽ പിന്നെയും ശോഭിക്കാൻ അനുപമ..! 18 പേജെസ് ട്രൈലർ കാണാം..

അൽഫോൻസ് പുത്രന്റെ സംവിധാന മികവിൽ ഒരുങ്ങിയ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അഭിനേരംഗത്തേക്ക് കടന്നുവന്ന ഇന്ന് തെലുങ്ക് ചലച്ചിത്രരംഗത്ത് ശോഭിച്ചു നിൽക്കുന്ന നായികയാണ് നടി അനുപമ പരമേശ്വരൻ. തുടക്കം മലയാളത്തിലൂടെയായിരുന്നെങ്കിലും പിന്നീട് തമിഴ് , തെലുങ്ക് ചിത്രങ്ങളിലും താരം ചോദിച്ചു. ടോളിവുഡാണ് അനുപമ എന്ന താരത്തിന് മികച്ച അവസരങ്ങൾ സമ്മാനിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിച്ചെത്തിയ കാര്‍ത്തികേയ 2 എന്ന വമ്പൻ ഹിറ്റിന് ശേഷം ഈ താരജോടികൾ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് 18 പേജെസ് .

ഈ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്താൻ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പല്‍നാട്ടി സൂര്യ പ്രതാപ് ആണ് . സെൻസറിങ് പൂർത്തിയാക്കിയ ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത് കട്ടുകളൊന്നുമില്ലാതെ തന്നെ യുഎ സര്‍ട്ടിഫിക്കറ്റാണ് . സുകുമാർ രചന നിർവഹിച്ച ഈ ചിത്രം ബണ്ണി വാസു ആണ് നിർമ്മിച്ചിരിക്കുന്നത്. അല്ലു അരവിന്ദിന്റെ ഗീത ആര്ട്ട്സാണ് ഈ ചിത്രം അവതരിപ്പിക്കുന്നത് . ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ജി എ 2 പിക്ചർസ്, സുകുമാർ റൈറ്റിംഗ്സ് എന്നീ ബാനറുകളാണ്.

മലയാളി സംഗീത സംവിധായകൻ ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. എ വസന്താണ് ഈ ചിത്രത്തിൻറെ ഛായാഗ്രഹകൻ. എഡിറ്റിംഗ് കൈകാര്യം ചെയ്തത് നവീൻ നൂലി ആണ്. 18 പേജസ് റിലീസ് ചെയ്യുന്നത് വരുന്ന ഡിസംബർ ഇരുപത്തിമൂന്നിനാണ് . ഇത് കൂടാതെ ബട്ടര്‍ഫ്ലൈ എന്ന അനുപമ പരമേശ്വരൻ നായികയായി എത്തുന്ന മറ്റൊരു ചിത്രം കൂടി ഈ മാസം റിലീസ് ചെയ്യുന്നുണ്ട്. ഘന്ത സതീഷ് ബാബു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഒടിടി റിലീസായി ഡിസംബര്‍ 29ന് ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അനുപമ പരമേശ്വരൻ ഇപ്പോൾ ഒട്ടേറെ തമിഴ്- തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണ് . അനുപമ പ്രധാന വേഷം ചെയ്ത് പുറത്ത് വരാനുള്ള തമിഴ് ചിത്രം ജയം രവി നായകനായ സൈറൺ ആണ് .

Post a Comment

Previous Post Next Post