മലയാള സിനിമ ലോകത്തിന് നിരവധി ഹിറ്റ് ചിത്രങ്ങൾ സംഭാവന ചെയ്ത സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളാണ് രഞ്ജിത് ശങ്കർ . ഇദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ പതിനാലാമത് ചിത്രമാണ് 4 ഇയേഴ്സ് . നവംബർ അവസാന വാരത്തിൽ ആയിരുന്നു ഈ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് 4 ഇയേഴ്സ് എന്ന ചിത്രം കരസ്ഥമാക്കിയത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് സംവിധായകനായ രഞ്ജിത് ശങ്കർ തന്നെയായിരുന്നു . രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ആയിരുന്നു പുറത്തിറങ്ങിയത്.
ഈ ചിത്രം പ്രമേയം ക്യാമ്പസ് കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും എല്ലാമാണ്. ഈ ചിത്രം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത് നാല് വർഷകാലം ഒരുമിച്ച് ക്യാമ്പസിൽ ചിലവഴിക്കുന്ന പ്രണയ ജോഡികളുടെ തീവ്ര പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ്. ഒരു അഡാർ ലവ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ പ്രശസ്ത താരമാണ് നടി പ്രിയ പ്രകാശ് വാര്യർ . താരം നായിക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് ജൂൺ എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നടൻ സർജാനോ ഖാലിദാണ്. ചിത്രത്തിൽ ഗായത്രിയായി പ്രിയയും വിശാൽ എന്ന കഥാപാത്രമായി സർജാനോ ഖാലിദും എത്തുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിലെ ഒരു ഡിലീറ്റഡ് രംഗം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്. പ്രിയയും സർജാനോയും അവതരിപ്പിക്കുന്ന ചിത്രത്തിലെ പ്രണയ ജോഡികളായ കേന്ദ്ര കഥാപാത്രങ്ങൾ തമ്മിൽ വളരെ ഇഴുകി ചേർന്ന് അഭിനയിക്കുന്ന ഒരു സീനാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിക്കുന്നത്. പറന്നേ പോകുന്നെ എന്ന വരികളോടെ തുടങ്ങുന്ന ഈ ചിത്രത്തിലെ ഒരു ഗാനത്തിലും ഇതുപോലെ ഇരുവരും വളരെ ഇഴുകി ചേർന്ന് അഭിനയിച്ചിരുന്നു. നേരത്തെ തന്നെ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വീഡിയോ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സാലു കെ. തോമസ് ആണ് . സംഗീത് പ്രതാപ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ശങ്കർ ശർമയാണ്. അഡാർ ലവ് എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം പ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 4 ഇയേഴ്സ് . അന്യ ഭാഷ ചിത്രങ്ങളിൽ ആയിരുന്നു പ്രിയ ഇതിനോടകം തിളങ്ങി നിന്നിരുന്നത്.