സണ്ണി ലിയോണിനൊപ്പം തകർപ്പൻ ഡാൻസുമായി താര സുന്ദരികൾ..! ഓ മൈ ഗോസ്റ്റ് വീഡിയോ സോങ്ങ് കാണാം..

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഒരു ഹൊറർ കോമഡി പാറ്റേണിൽ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. നേരത്തെ തന്നെ റിലീസ് ചെയ്ത ഓ മൈ ഗോസ്റ്റിന്റെ ടീസർ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായി ഈ ചിത്രത്തിലെ ദുമംഗ എന്ന വരികളോടെ തുടങ്ങുന്ന ആദ്യത്തെ ഗാനവും പുറത്തുവിട്ടിരുന്നു. ഈ ഗാനം ആലപിച്ചിരുന്നത് ഗാന സേട്ടു, ഗാന മാസ്സ് മണി എന്നിവർ ചേർന്നാണ്. അസാധാരണമായ ഗ്ലാമർ പ്രദർശനവുമായി എത്തിയ സണ്ണി ലിയോണിയുടെ കിടിലൻ നൃത്തമായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ് .

ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. കണ്ണാടി കണ്ണാല എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മി, ആരതി എം എൻ അശ്വിൻ എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചത്. പാ വിജയ് ആണ് ഈ ഗാനത്തിന്റെ രചയിതാവ്. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാവേദ് റിയാസാണ്. അണിയറ പ്രവർത്തകർ സണ്ണി ലിയോണിയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് സ്റ്റൈലിഷ് തലൈവി എന്ന വിശേഷണത്തോടെയാണ് .

ഇപ്പോൾ വന്ന ഗാനത്തിന്റെയും ഹൈലൈറ്റ് ആയി മാറുന്നത് സണ്ണി ലിയോണി ഉൾപ്പെടെയുള്ള ഗ്ലാമർ നായികമാരുടെ നൃത്തമാണ് . ഈ ചിത്രത്തിന്റെ ടീസർ വീഡിയോയിൽ അതീവ സുന്ദരിയായാണ് സണ്ണി ലിയോണി പ്രത്യക്ഷപ്പെട്ടത്. ഗ്ലാമർ പ്രദർശനം മാത്രമല്ല കിടിലൻ ആക്ഷനും പഞ്ച് ഡയലോഗുകളും കൂടി നിറഞ്ഞ ഒരു കഥാപാത്രമാണ് സണ്ണിയുടേത്. സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേശ് തിലക്, രവി മാറിയ, മൊട്ട രാജേന്ദ്രൻ, തങ്കദുരൈ, കെ പി വൈ ബാല, ജി പി മുത്തു എന്നിവരും ഈ ചിത്രത്തിൻറെ താരനിരയിൽ അണിനിരക്കുന്നുണ്ട്.

ആർ യുവാനാണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നത്. ദീപക് ഡി മേനോൻ ആണ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അരുൾ ഇ സിദ്ധാർഥാണ് ചിത്രത്തിൻറെ എഡിറ്റർ. വി എ യു മീഡിയ എന്റെർറ്റൈന്മെന്റ്സ്, വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡി വീരശക്തി, കെ ശശികുമാർ എന്നിവർ ചേർന്നാണ് .

Post a Comment

Previous Post Next Post