ഡിസംബർ ഒന്നിനാണ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പുത്തൻ ചിത്രം ഗോൾഡ് പ്രദർശനത്തിന് എത്തിയത്. ഏഴ് വർഷങ്ങൾക്ക് ശേഷം അൽഫോൺസിന്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ ക്രൈം കോമഡി മലയാള ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി എന്ന് പറയേണ്ടിവരും. ചിത്രം ബോറിങ് അല്ല എങ്കിലും ഒരു പുതുമയും ഇല്ലാതെ എത്തിയതിനാൽ തന്നെ പ്രതീക്ഷിച്ച വിജയം ചിത്രം കരസ്ഥമാക്കിയില്ല. മലയാളത്തിലെ ഒട്ടേറെ മികച്ച താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമായെങ്കിലും പൃഥ്വിരാജ് , ബാബുരാജ്, ലാലു അലക്സ് , ഷമ്മി തിലകൻ എന്നിവർക്കായിരുന്നു മികച്ച വേഷങ്ങൾ ലഭിച്ചത്.
ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ജോഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു ദിവസം ജോഷിയുടെ വീടിന് മുന്നിൽ ഫുൾ ലോഡുമായി എത്തിയ ഒരു പിക്കപ്പ് വാൻ ഉപേക്ഷിച്ച് പോയ നിലയിൽ കാണപ്പെടുന്നു. വണ്ടിയിൽ താക്കോലുമില്ല. ആ വണ്ടിയും അതിലെ ലോഡും ജോഷിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. നയൻതാര , വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ഷറഫുദ്ദീൻ, അജ്മൽ അമീർ, ശബരീഷ് വർമ, അബു സലിം, ചെമ്പൻ വിനോദ്, ദീപ്തി സതി, ജഗദീഷ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, അൽത്താഫ്, പ്രേംകുമാർ, കൃഷ്ണശങ്കര്‍, ശരത് സക്സേന, സുധീഷ്, ഇടവേള ബാബു, ഷെബിൻ ബെൻസൺ, ജാഫർ ഇടുക്കി, തെസ്നി ഖാൻ, ജസ്റ്റിൻ, സാബുമോൻ, ജോളി മൂത്തേടൻ തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനമാണ്. നേരത്തെ പുറത്തിറങ്ങിയ തന്നെ തന്നെ എന്ന ഡാൻസ് നമ്പർ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാൻഡ്സ് അപ്പ് സിന്ദഗി എന്ന ഗാനമാണ് ഇപ്പോൾ മാജിക് ഫ്രെയിംസ് യൂടൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. രണ്ടര ലക്ഷത്തിലധികം ഈ വീഡിയോ ഗാനം ഇതിനോടകം സ്വന്തമാക്കിയത്. രാജേഷ് മുരുഗേശൻ ഈണം നൽകിയ ഈ ഗാനം ആലപിചിരിക്കുന്നത് പത്മജ ശ്രീനിവാസൻ , ശബരീഷ് വർമ്മ എന്നിവർ ചേർന്നാണ്.
Tags:
Videos